ഓഖി: തിരച്ചില്‍ ഏഴാം ദിവസം; 11 പേരെ കൂടി രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനത്തിന് 12 കപ്പലുകള്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന രക്ഷപ്പെടുത്തി തീരത്ത് എത്തിച്ചു. ലക്ഷദ്വീപില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഇതോടെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 359 ആയി.

ചൊവ്വാഴ്ച കൊച്ചിയില്‍ മാത്രം 72 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ഇതില്‍ 14 പേര്‍ മലയാളികളും 58 പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. ആറു ബോട്ടിലായി ലക്ഷദ്വീപിലെ ബിത്ര ദ്വീപിലാണ് ഇവരുള്ളത്. അതിനിടെ ചൊവ്വാഴ്ച കൊച്ചിയില്‍ നാല് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെടുത്തു. 92 മത്സ്യത്തൊഴിലാളികളെ ഇനി കണ്ടെത്താനുണ്ട്.

തിരച്ചില്‍ സജീവമായി തുടരുകയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, ലക്ഷദീപ് എന്നിവിടങ്ങളില്‍നിന്ന് എത്തിയ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് 12 കപ്പലുകള്‍ കൂടി എത്തി.
അതേസമയം, സംസ്ഥാനത്ത് അഞ്ചു ഹാര്‍ബറുകളില്‍ സ്ഥിരം കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിഴിഞ്ഞം, നീണ്ടകര, മുനമ്പം, ബേപ്പൂര്‍, അഴീക്കല്‍ എന്നിവിടങ്ങളിലാണ് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുക. ഐഎസ്ആര്‍ഒ ഫിഷറീസ് വകുപ്പിന് സാറ്റലൈറ്റ് സ്‌പെയ്‌സ് അനുവദിക്കുന്ന മുറയ്ക്ക് കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് 1500 കിലോമീറ്റര്‍ വരെ വിവരം കൈമാറാന്‍ സാധിക്കും.

മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷയും കരുതലും ഏകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സംരംഭം. സംസ്ഥാനത്തെ 5 ഹാര്‍ബറുകളിലാണ് സ്ഥിരം കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ രൂപം നല്‍കിയതാണെങ്കിലും ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ വേഗത്തിലാക്കിയതായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

നിലവില്‍ മത്സ്യത്തൊഴിലാളികളുടെ ശേഷി വര്‍ധിക്കുന്നതനുസരിച്ച് വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന സാങ്കേതിക സംവിധാനമില്ല. ഐഎസ്ആര്‍ഒ ഫിഷറീസ് വകുപ്പിന് സാറ്റലൈറ്റ് സ്‌പെയ്‌സ് അനുവദിക്കുന്ന മുറയ്ക്ക് കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് 1500 കിലോമീറ്റര്‍ വരെ വിവരം കൈമാറാന്‍ സാധിക്കും. ഇതിനായി ISRO സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ 20 നോട്ടിക്കല്‍ മൈലിനപ്പുറത്തെയ്ക്ക് പോകാന്‍ കഴിയില്ല.

ഹാര്‍ബറുകള്‍ ഇത്തരത്തില്‍ സജ്ജമാക്കുന്നതിന് അത്യാധുനിക ഉപകരണങ്ങള്‍ ആവശ്യമാണ്. ഇത് പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി വാങ്ങാനാണ് സര്‍ക്കാര്‍ നീക്കം. ഇന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍, ISRO ചെയര്‍മാന്‍, ഇന്‍ഗോയിസ് പ്രതിനിധികള്‍ എന്നിവരുടെ പങ്കെടുക്കുന്ന യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News