തിരുവനന്തപുരം: തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ കേന്ദ്രത്തിലെ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹപാഠി രംഗത്ത്.
പെണ്‍കുട്ടിയോട് കോളേജ് പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറിയിരുന്നെന്നും വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും സഹപാഠിയായിരുന്ന അഭിജിത് പീപ്പിള്‍ ടിവിയോട് പറഞ്ഞു.
കോളേജിലെ കുട്ടികളെ കൊണ്ട് തന്നെയാണ് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും മറ്റ് ജോലികള്‍ ചെയ്യിപ്പിക്കുന്നതും. കോളേജില്‍ പരീക്ഷ നടത്തുന്ന രീതികളെ കുറിച്ചും അഭിജിത്തിന് പറയാനുണ്ട്.
അധ്യാപകര്‍ തന്നെയാണ് കുട്ടികള്‍ക്ക് പരീക്ഷ എഴുതികൊടുക്കുന്നത്. ഒരു കോളേജിന്റെ അന്തരീക്ഷത്തില്‍ അല്ല, ഈ ഐപിഎംഎസ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനത്തിന് അഫിലിയേഷന്‍ ഇല്ലെന്നും അഭിജിത് പറഞ്ഞു.
കോളേജിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് തന്നെ പ്രിന്‍സിപ്പാള്‍ ഇപ്പോള്‍ പുറത്താക്കിയിരിക്കുകയാണന്നും അഭിജിത് പീപ്പിളിനോട് പറഞ്ഞു.
തമ്പാനൂരിലെ ഐപിഎംഎസ് ഏവിയേഷന്‍ കേന്ദ്രത്തിലെ വിദ്യാര്‍ഥിനി കഴിഞ്ഞദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴ്‌സിന്റെ ട്രെയിനിംഗുമായി ബന്ധപ്പെട്ട് കോഴിക്കോട് പോയപ്പോഴാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് ലോഡ്ജിന്റെ മുകളില്‍ നിന്ന് ചാടി മരിക്കാനായിരുന്നു ശ്രമിച്ചത്.
മാനേജ്‌മെന്റിന്റെയും സഹപാഠികളുടേയും പീഡനങ്ങളും അപമാനിക്കലുമാണ് കുട്ടിയെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ സഹോദരനും അമ്മയുടെ തന്നെ ഇക്കാര്യങ്ങള്‍ പീപ്പിള്‍ ടിവിയോടെ വെളിപ്പെടുത്തിയിരുന്നു.
Get real time update about this post categories directly on your device, subscribe now.