ഐഎഫ്എഫ്‌കെ: ആവേശം പകരാന്‍ എആര്‍ റഹ്മാന്‍ എത്തുന്നു

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ആവേശം പകരാന്‍ സംഗീതചക്രവര്‍ത്തി എആര്‍ റഹ്മാന്‍ എത്തുന്നു.

തിരുവനന്തപുരത്ത് എട്ടാം തീയതി മുതല്‍ 15 വരെ നടക്കുന്ന മേളയില്‍ ഏതെങ്കിലും ഒരു ദിവസം റഹ്മാന്‍ എത്തുമെന്ന സൂചനയാണ് ചലച്ചിത്ര അക്കാദമി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗികസ്ഥിരീകരണമായിട്ടില്ല.

മേളയിലേക്ക് ക്ഷണിച്ചപ്പോള്‍ വരാമെന്ന മറുപടിയാണ് എആര്‍ റഹ്മാന്‍ നല്‍കിയത്. എന്നാല്‍ എന്ന് വരുമെന്ന് അദ്ദേഹം അറിയിച്ചിട്ടില്ലെന്നും അക്കാദമി വൃത്തങ്ങള്‍ പറഞ്ഞു.

എആര്‍ റഹ്മാനെക്കുറിച്ചുള്ള ഡോക്യുഫിലിം ONE HEART: THE A. R. RAHMAN CONCERT മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

അതേസമയം, മേളയോട് അനുബന്ധിച്ച് തത്സമയ ശബ്ദലേഖനം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. തത്സമയ ശബ്ദലേഖനത്തിന്റെ സാധ്യതകളെ പരിചയപ്പെടുന്നതിനുള്ള വേദിയാകും ശില്‍പശാല.

ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് 3.30ന് ഹോട്ടല്‍ ഹൈസിന്തില്‍ ആണ് ശില്‍പശാല നടത്തുക.

ആംഖോം ദേഖി, ന്യൂട്ടണ്‍ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവും മുംബൈ ആസ്ഥാനമായ ദൃശ്യം ഫിലിംസിന്റെ സ്ഥാപകനുമായ മനീഷ് മുന്ദ്ര, ദേശീയ അവാര്‍ഡ് ജേതാവും ദേവദാസ്, ത്രീ ഇഡിയറ്റ്‌സ്, ലഗേ രഹോ മുന്നാഭായ് തുടങ്ങിയ ചിത്രങ്ങളുടെ സൗണ്ട് റെക്കോര്‍ഡിസ്റ്റുമായ ബിശ്വദീപ് ചാറ്റര്‍ജി എന്നിവര്‍ പങ്കെടുക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News