കേരള സര്‍വകലാശാലയിലെ അധ്യാപകനിയമന ക്രമക്കേട്; വിസിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; വാര്‍ത്ത പുറത്തുവിട്ടത് പീപ്പിള്‍ ടിവി

കേരള സര്‍വ്വകലാശാലയിലെ അധ്യാപക ക്രമക്കേടില്‍ വൈസ് ചാന്‍സിലര്‍ ഡോ.പി കെ രാധാകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍.

ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് അംഗങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടന്ന നിലാപാടെടുത്ത വിസിയെ അംഗങ്ങള്‍ തടഞ്ഞു വച്ചു. വിസി രാജി വയ്ക്കണമെന്ന ആവശ്യവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകരും സര്‍വ്വകലാ ആസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

ഇന്ന് കേരളസര്‍വ്വകലാശാലാ ആസ്ഥാനത്ത് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ആരംഭിച്ചപ്പോള്‍ത്തന്നെ നിയമന വിവാദം ചര്‍ച്ച ചെയ്യണമെന്ന് സിപിഎം അംഗം ബാബുജാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ചര്‍ച്ച പാടില്ലെന്നായിരുന്നു ൈവസ് ചാന്‍സിലര്‍ ഡോ.പി കെ രാധാകൃഷ്ണന്റെ നിലപാട്.

ഇതിനിടെ യോഗത്തില്‍ വിസിക്കെതിരേ കൂടുതല്‍ ആരോപണങ്ങളും ഉയര്‍ന്നു. മാനദണ്ഡങ്ങള്‍ മറികടന്ന് നിയമനം നല്‍കിയ ഉദ്യോഗാര്‍ഥിക്ക് സര്‍വകലാശാലാ സമിതികളിലും വഴിവിട്ടു നിയമനം നല്‍കിയെന്നായിരുന്നെന്ന കൂടുതല്‍ ആരോപണവുമായി അംഗങ്ങള്‍ രംഗത്തെത്തി. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് നിയമനംനടത്തിയത്.

ആരോപണം ഗുരുതരമെന്നും അന്വേഷണം വേണമെന്നും സിന്‍ ഡിക്കേറ്റ് അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. വിസിക്കെതിരേ വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്യുന്ന പ്രമേയം അവതരിപ്പിച്ചു. ഇതു പാസാക്കാന്‍ വിസമ്മതിച്ച വിസി യോഗം പിരിച്ചുവിട്ടെന്ന് അറിയിച്ച് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചു. തുടര്‍ന്നായിരുന്നു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസിയെ തടഞ്ഞുവച്ചത്.

തുടര്‍ന്ന് യോഗത്തില്‍ ബഹളം നടക്കുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധവുമായെത്തി. പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം ചെറിയ രീതിയില്‍ സംഘര്‍ഷത്തിനിടയാക്കി

തുടര്‍ന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യേഗത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി അധ്യാപക നിയമനക്രമക്കേടില്‍ അന്വേഷ്ണമ നടത്താന്‍ തീരുമാനിച്ചു. അഡ്വ.എഎ റഹിം, എം ജീവന്‍ ലാല്‍,എം ശ്രീകുമാര്‍, ജോണ്‍സന്‍ എബ്രഹാം എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ഈ മാസം 16 ചേരുന്ന സിന്‍ഡിക്കേറ്റ് യേഗത്തില്‍ ഉപസമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News