ബോട്ടുകളിലും വള്ളങ്ങളിലും മത്സ്യബന്ധനത്തിന് പോകുന്നത് സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെ; തൊഴിലാളികളുടെ വെളിപ്പെടുത്തല്‍

കൊല്ലം: ബോട്ടുകളിലും പരമ്പരാഗത വള്ളങ്ങളിലും സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെയാണ് മത്സ്യബന്ധനത്തിനു പോകുന്നതെന്ന് തൊഴിലാളികളുടെ വെളിപ്പെടുത്തല്‍.

ലൈഫ് ജാക്കറ്റോ ലൈഫ് ബോയാ സര്‍ച്ച് ആന്റ് റെസ്‌ക്യു ബീക്കണൊ ഉണ്ടായിരുന്നെങ്കില്‍ ഓഖി ചുഴലിക്കാറ്റില്‍പെട്ട നിരവധി പേര്‍ രക്ഷപ്പെടുമായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

സുനാമിക്കു ശേഷം കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കടല്‍ ദുരന്തങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി ബോട്ടുകള്‍ക്കും പരമ്പരാഗത വള്ളങ്ങള്‍ക്കും 86 കോടി രൂപയുടെ 10 ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ കിറ്റ് വിതരണം ചെയ്തതിരുന്നു. എന്നാല്‍ ഇവ മത്സ്യബന്ധനത്തിനു പോകുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ മത്സ്യത്തൊഴിലാളികള്‍ തയാറാകുന്നില്ല.

കേരള മറൈന്‍ ഫിഷിംങ് റെഗുലേഷന്‍ ആക്ട് പ്രകാരം ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നിര്‍ബന്ധമായും ബോട്ടുകളില്‍ ഉണ്ടായിരിക്കണം. എന്നാല്‍ ഇവ റജിസ്‌ട്രേഷന്‍ സമയത്ത് മാത്രം മറ്റ് ബോട്ടുകളില്‍ നിന്ന് തരപ്പെടുത്തുകയാണ് പതിവ്.

ലൈഫ് ജാക്കറ്റോ ലൈഫ് ബോയയൊ സര്‍ച്ച് ആന്റ് റെസ്‌ക്യു ബീക്കണൊ ബോട്ടുകളില്‍ സൂക്ഷിച്ചിരുന്നുവെങ്കില്‍ ഒരു പരിധി വരെ തൊഴിലാളികള്‍ക്ക് സ്വയം രക്ഷപ്പെടാനൊ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താനോ കഴിയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News