‘മകന് ലഭിച്ച സൗഭാഗ്യത്തില്‍ അതീവ സന്തോഷം’; ബേസില്‍ തമ്പിയുടെ മാതാപിതാക്കളുടെ പ്രതികരണം

കൊച്ചി: ഇന്ത്യന്‍ ടീമില്‍ ഇടംതേടിയ ബേസില്‍ തമ്പിയുടെ പെരുമ്പാവൂരിലെ കുടുംബവും നാട്ടുകാരും ആഘോഷത്തിമര്‍പ്പിലാണ്. മകന് ലഭിച്ച സൗഭാഗ്യത്തില്‍ അതീവ സന്തോഷമുണ്ടെന്ന് ബേസില്‍ തമ്പിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.

ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക് ഒരു മലയാളി കൂടി പടികയറുമ്പോള്‍ പെരുമ്പാവൂരിലെ ഈ കുടുംബം ആഘോഷത്തിമിര്‍പ്പിലാണ്. സ്വന്തം മകന്‍ ഇന്ത്യന്‍ ടീമിന്റെ നീലക്കുപ്പായം അണിയുമെന്ന വാര്‍ത്ത ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് ഈ മാതാപിതാക്കള്‍ പറയുന്നു. മകന് വന്ന സൗഭാഗ്യത്തില്‍ അതീവ സന്തോഷത്തിലാണ് ഇവര്‍.

ബേസിലിന്റെ നേട്ടം അര്‍ഹതപ്പെട്ടതു തന്നെയെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയും. കാരണം ക്രിക്കറ്റിന് വേണ്ടി ബേസില്‍ നടത്തിയ കഠിനാധ്വാനം തന്നെ.

ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ബേസില്‍ ക്രിക്കറ്റെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചപ്പോള്‍ കളി മതിയാക്കി ദുബായിലേക്ക് പോകാന്‍ തയ്യാറായ ബേസിലിനെക്കുറിച്ചും ഇവര്‍ പറയുന്നു.

രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കളിക്കാനായി ഗുജറാത്തിലെ സൂററ്റിലാണ് ബേസിലിപ്പോള്‍. ബേസില്‍ തിരികെയെത്തുമ്പോള്‍ വന്‍ സ്വീകരണം നല്‍കാനുളള തയ്യാറെടുപ്പിലാണ് നാട്ടുകാരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News