ജിമിക്കി ഓളം അവസാനിക്കുന്നില്ല; സാക്ഷാല്‍ ജാക്കി ചാന്‍ ജിമിക്കി കമ്മല്‍ ആടിതകര്‍ക്കുന്ന വീഡിയോ വൈറല്‍

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ ഡാന്‍സിന്റെ ഓളം അവസാനിക്കുന്നില്ല. അതിര്‍ത്തികള്‍ കടന്ന് മുന്നേറിയ ഗാനത്തിനൊപ്പം ജാക്കിചാന്‍ ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

എഡിറ്റിങ് പുലികളുടെ വൈഭവമാണ് ജാക്കിചാന്റെ ഡാന്‍സിനു പിന്നില്‍. ജിമിക്കി പാട്ടിനൊപ്പം ജാക്കിചാന്‍ ഡാന്‍സ് ചെയ്യുകയാണെന്നേ വിഡിയോ കണ്ടാല്‍ തോന്നു. അത്രയ്ക്കും കിടിലനാണ് എഡിറ്റിംഗ്.

ജാക്കി ചാന്റെ കുംഫു യോഗ എന്ന ചിത്രത്തിലെ ഗാന രംഗങ്ങളാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here