ആത്മഹത്യ എന്തിന്?; ഉത്തരവുമായി പ്ലാന്‍-ഡി

അവതരണത്തിലെ മികവു കൊണ്ട് ജനപ്രീതിയാകര്‍ഷിക്കുകയാണ് പ്രവാസി കൂട്ടായ്മയില്‍ ഒരുങ്ങിയ ഹ്രസ്വചിത്രമായ ‘പ്ലാന്‍-ഡി’ .പ്രവാസികള്‍ക്കിടയിലെ തൊ‍ഴില്‍ നഷ്ടത്തിലൂടെയും ആത്മഹത്യാ പ്രശ്നങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.

ആത്മഹത്യാ മുനമ്പില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വരുന്നവര്‍ നിരവധിയാണ്.ജീവിതത്തിലോട്ടുള്ള ആ പിന്‍മടക്കത്തിന് കാരണം എന്താണെന്ന് അന്വേഷിച്ചാല്‍ ഉത്തരം ശൂന്യമായിരിക്കാം.

അത്തരം കാരണങ്ങളിലേക്കും ഒരായിരം ചോദ്യങ്ങളിലേക്കും ഓരോ പ്രേക്ഷകനേയും എത്തിക്കുകയാണ് ‘പ്ലാന്‍-ഡി’ എന്ന ഹ്രസ്വ ചിത്രം.

തൊ‍ഴില്‍ നഷ്ടപ്പെടുന്ന യുവാവ് പ്രതീക്ഷകളെല്ലാം അവസാനിക്കുമ്പോള്‍ മരണത്തെ പ്രാപിക്കുന്നതാണ് കഥയുടെ പ്രമേയം.

ബ്ലൂവെയ്ല്‍ പോലെയുളള കൊലയാളി ഗെയിമുകളില്‍ അകപ്പെട്ട് ആത്മഹത്യയെ ആശ്രയിക്കുന്ന ഇന്നത്തെ കാലഘട്ടത്തിലെ യുവാക്കളോടു കൂടിയാണ് ചിത്രം സംവദിക്കുന്നത്.

പരിമിതികള്‍ തരണം ചെയ്ത് ജീവിതത്തെ ആത്മവിശ്വാസത്തോടെ സമീപിക്കാനും ലക്ഷ്യങ്ങള്‍ നേടാനുമാണ് ഇതിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.വിവിധ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലുകളില്‍ ചിത്രം ഇതിനോടകം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മഹേഷ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് നിജയ് ഘോഷാണ്.ചിത്രത്തിന്‍റെ ശബ്ദമിശ്രണവും എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നത് മഹേഷ് പട്ടാമ്പിയാണ്.ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ദുബായിയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News