ദിലീപിന് കോടതിയുടെ സമന്‍സ്; ഈ മാസം 19 ാം തിയതി ഹാജരാകണം; വിവരങ്ങള്‍ ഇങ്ങനെ

കൊച്ചി; ക‍ഴിഞ്ഞ മാസം 22 നാണ് ദിലീപ് ഉള്‍പ്പടെ 12 പേര്‍ പ്രതികളായ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്.തൊട്ടടുത്ത ദിവസം തന്നെ കോടതി സൂക്ഷ്മ പരിശോധന തുടങ്ങിയിരുന്നു.

സാങ്കേതിക പി‍ഴവുകളെല്ലാം തിരുത്തിയ ശേഷം കുറ്റപത്രം സ്വീകരിച്ച കോടതി പ്രതികള്‍ക്ക് സമന്‍സയക്കാന്‍ തീരുമാനിച്ചിരുന്നു.കേസിലെ എട്ടാം പ്രതി ദിലീപിനോട് ഈ മാസം 19 ന് ഹാജരാകാന്‍ നിര്‍ദേശിച്ചാണ് സമന്‍സ് അയച്ചിരിക്കുന്നത്.

പള്‍സര്‍ സുനി ഉള്‍പ്പടെ മറ്റ് പ്രതികളുടെ റിമാന്‍റ് 19 വരെ കോടതി നീട്ടിയിരുന്നു.അതിനാല്‍ അവരെയും അന്ന് കോടതിയില്‍ ഹാജരാക്കും. ഹാജരാകുന്ന പ്രതികള്‍ക്ക് കുറ്റപത്രത്തിന്‍റെ പകര്‍പ്പ് കൈമാറും.തുടര്‍ന്ന് കുറ്റപത്രം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് അയക്കും.

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഏതു കോടതിയില്‍ വിചാരണ വേണമെന്ന് തീരുമാനിക്കുക. ആയിരത്തി അഞ്ഞൂറോളം പേജുകളുള്ള കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്.

ഗൂഢാലോചന,തെളിവ് നശിപ്പിക്കല്‍,തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി പന്ത്രണ്ടോളം വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.മുന്നറ്റമ്പതില്‍പ്പരം സാക്ഷി മൊ‍ഴികളും നാനൂറ്റമ്പതില്‍പ്പരം തെളിവുകളും  കുറ്റപത്രത്തിന്‍റെ ഭാഗമായി പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്.

അതേ സമയം കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നാരോപിച്ച് ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചിരുന്നു.ദിലീപിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിശദീകരണവും സമര്‍പ്പിച്ചിരുന്നു.ഈ ഹര്‍ജി ഈ മാസം 8ന് കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News