ഓഖി: മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി സദാശിവവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയുന്നതിനായി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ് ഭവനിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഓഖി ദുരന്തം സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു. ചുഴലിക്കാറ്റിന്റെ ദുരന്തം,വ്യാപ്തി തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു.

സര്‍ക്കാര്‍ കൈക്കൊണ്ട ദുരന്ത നിവാരണ പരിപാടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ട പ്രത്യേക നഷ്ടപരിഹാര പാക്കേജിന്റെ വിശദാംശങ്ങളും ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here