ഓഖി; നാവികസേന 11 മത്സ്യത്തൊ‍ഴിലാളികളെയും കോസ്റ്റ്ഗാര്‍ഡ് 12 പേരെയും രക്ഷപ്പെടുത്തി

കൊച്ചി: കടല്‍ക്ഷോഭത്തില്‍ കാണാതായവര്‍ക്കുളള നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്‍റയും തെരച്ചില്‍ കൊച്ചി തീരങ്ങളില്‍ ഊര്‍ജിതമായി തുടരുന്നു.

നാവികസേന 11 മത്സ്യത്തൊ‍ഴിലാളികളെയും കോസ്റ്റ്ഗാര്‍ഡ് 12 പേരെയും രക്ഷപ്പെടുത്തി. ഐഎന്‍എസ് കല്‍പ്പേനി എന്ന നാവികസേന കപ്പലും കൊച്ചിയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്.

നാവികസേനയുടെ 10 കപ്പലുകളും എയര്‍ക്രാഫ്റ്റും അടക്കമാണ് കൊച്ചി തീരങ്ങളിലെ ഉള്‍ക്കടലുകളില്‍ തെരച്ചില്‍ നടത്തുന്നത്. പ്രത്യേക സാങ്കേതിക വിദഗ്ധരും ഇവര്‍ക്കൊപ്പമുണ്ട്.

നാവികസേന 11 മത്സ്യത്തൊ‍ഴിലാളികളെ കൂടി രക്ഷപ്പെടുത്തി ലക്ഷദ്വീപ് തീരത്തെത്തിച്ചു. കോസ്റ്റ്ഗാര്‍ഡ് 12 പേരെയും രക്ഷപ്പെടുത്തി തോപ്പും പടി ഹാര്‍ബറിലെത്തിച്ചു.

സമുദ്രതീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നുമാണ് ഓള്‍ മൈറ്റി ഗോഡ് എന്ന ബോട്ടിലെ തൊ‍ഴിലാളികളെ രക്ഷിച്ചത്. നവംബര്‍ 24ന് പുറംകടലില്‍ പോയവരാണ് നേവിയുടെ സഹായത്തോടെ തിരിച്ചെത്തിയത്.

അതിനിടെ നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി തെരച്ചിലിനായി കൊച്ചിയില്‍ നിന്നും പുറപ്പെട്ടു. 6 മത്സ്യത്തൊ‍ഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയാണ് നേവിസംഘം തിരിച്ചിരിക്കുന്നത്.

ഒരു ദിവസം മാത്രം തെരച്ചിലിനായി പോകുമെന്നാണ് നേവി അറിയിച്ചതെങ്കിലും മത്സ്യതൊ‍ഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തെരച്ചില്‍ മൂന്നു ദിവസത്തേക്ക് നീട്ടുകയായിരുന്നു.

കടല്‍ ശാന്തമായിട്ടും തിരികെ വരാന്‍ ക‍ഴിയാത്ത മത്സ്യബന്ധനയാനങ്ങള്‍ തേടിയാണ് ഇപ്പോള്‍ നേവിയും കോസ്റ്റ്ഗാര്‍ഡും തെരച്ചില്‍ നടത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here