
ദില്ലി∙ ഉത്തരേന്ത്യയെ വിറപ്പിച്ചുകൊണ്ട് ഭൂചലനം. രാജ്യതലസ്ഥ്ഥാനത്തും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനമാണ് രേഖപ്പെടുത്തിയത്.
ദില്ലിക്കു പുറമെ ഗുഡ്ഗാവ്, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
രാത്രി 9 മണിയോടെയായിരുന്നു ശക്തമായ പ്രകമ്പനത്തോടെ ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തി.
ഡെറാഡൂണിൽ നിന്ന് 121 കി.മീ. കിഴക്കു മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യൻ–മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ വ്യക്തമാക്കി.
വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളപയമുണ്ടായതായി റിപ്പോര്‍ട്ടുകളില്ലെന്നത് ആശ്വാസമായി.അതേസമയം തുടര്‍ചലനങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുളെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here