ടെന്നിസ് കോര്‍ട്ടിലെ കരുത്തിന്‍റെ വസന്തം; ഇതിഹാസം കുറിക്കാന്‍ സെറീന മടങ്ങിയെത്തുന്നു

ഗര്‍​ഭി​ണി​യാ​യി​രി​ക്കെ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ടം ചൂ​ടി ആരാധകരെ അത്ഭുതപ്പെടുത്തിയ അ​മേ​രി​ക്ക​യു​ടെ ഇ​തി​ഹാ​സ താ​രം സെ​റീ​ന വി​ല്യം​സ് ടെ​ന്നീ​സ് കോ​ർ​ട്ടി​ലേ​ക്ക് തി​രികെയെത്തുന്നു.

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ലൂ​ടെ ത​ന്നെ​യാ​ണ് മേ​ജ​ർ ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്കു​ള്ള സെ​റീ​ന​യു​ടെ മ​ട​ങ്ങി​വ​ര​വ്. ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് സെ​റീ​ന​യും പ്ര​വേ​ശി​ച്ച​താ​യി ടൂ​ർ​ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ക്രെ​യ്ഗ് ടി​ലി അറിയിച്ചു.

സെ​റീ​ന​യ്ക്കു വീ​സ ല​ഭി​ച്ച​താ​യും അ​വ​ർ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​താ​യും ക്രെ​യ്ഗ് ടി​ലി പറഞ്ഞു. പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യ​താ​യി സെ​റീ​ന ത​ന്നെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഏ​ഴു ത​വ​ണ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ കി​രീ​ടം ചൂ​ടി​യ സെ​റീ​ന പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ ശേ​ഷ​മാ​ണ് ടെ​ന്നീ​സ് കോ​ർ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.

അ​ടു​ത്തി​ടെ കാ​മു​ക​നും മ​ക​ളു​ടെ പി​താ​വു​മാ​യ റെ​ഡി​റ്റ് സ​ഹ സ്ഥാ​പ​ക​ന്‍ അ​ല​ക്‌​സി​സ് ഒ​ഹാ​നി​യ​നെ സെ​റീ​ന വി​വാ​ഹം ക​ഴി​ച്ചു. ര​ണ്ട് മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കെ​യാ​ണ് സെ​റീ​ന സ​ഹോ​ദ​രി വീ​ന​സ് വി​ല്യം​സി​നെ തോ​ല്‍​പ്പി​ച്ച് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News