അര്‍ധരാത്രിയില്‍ വീണ്ടും ദുരന്തം; തിരുപ്പതിയിലേക്കുപോയ വാഹനം അപകടത്തില്‍പെട്ടു; 10 മരണം

അര്‍ധ രാത്രിയില്‍ രാജ്യത്തെ ഞെട്ടിച്ച വാഹനാപകടമാണ് തമി‍ഴ്നാട്ടിലുണ്ടായത്. മധുര തിരുച്ചിറപ്പള്ളി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ 10 പേര്‍ മരിച്ചു.

നിര്‍ത്തിയിട്ടിരുന്ന ബോര്‍വെല്‍ ലോറിക്കുപിന്നില്‍ ടെംമ്പോ ട്രാവലര്‍ ഇടിച്ചാണ് അപകടമുണ്ടായത്. നാഗര്‍കോവിലില്‍ നിന്ന് തിരുപ്പതിയ്ക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്.

തുവരന്‍ കുറിച്ചിയിലായിരുന്നു അപകടം നടന്നത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News