ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചു; കടുത്ത പ്രതിഷേധവുമായി ലോകരാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: അറബ് ലോകത്തിന്റെ പ്രതിഷേധം അവഗണിച്ചുകൊണ്ട് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്.

യുഎസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി. എഴുപത് വര്‍ഷത്തിലധികമായി തുടരുന്ന വിദേശനയം മാറ്റിമറിച്ചാണ് ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചത്.

ട്രംപിനും അമേരിക്കയ്ക്കുമെതിരായ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് അറബ് രാജ്യങ്ങള്‍. ലോകരാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അമേരിക്കയുടെ ഗൂഢലക്ഷ്യങ്ങളാണ് വെളിവാകുന്നതെന്നാണ് അറബ് ലോകത്തിന്റെ പ്രതികരണം. ജെറൂസലേം ഇസ്രായേലിന് അവകാശപ്പെട്ടതാണെന്ന് അംഗീകരിക്കുന്ന തരത്തില്‍ അമേരിക്ക നടത്തുന്ന നീക്കം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഒരേപോലെ വേദനിപ്പിക്കുന്നതാണെന്ന് പലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കി.

അമേരിക്കയിലും യുറോപ്പിലും ട്രംപിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. ബ്രിട്ടിഷ് സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും ട്രംപിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News