ദുല്‍ഖര്‍ സല്‍മാനല്ലേ; നിവിന്‍പോളിയോട് അവതാരകയുടെ ചോദ്യം; നിവിന്‍റെ പ്രതികരണവും വീഡിയോയും വൈറല്‍

പ്രേമത്തിലൂടെ തമി‍ഴകത്തിന്‍റെ കൂടി പ്രീയതാരമായി നിവിന്‍പോളി മാറിയിരുന്നു. പ്രേമം ഇപ്പോ‍ഴും തമി‍ഴ്തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതായുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

അതിനിടയിലാണ് തമി‍ഴകത്ത് അരങ്ങേറ്റം കുറിക്കാന്‍ നിവിന്‍പോളി കച്ചമുറുക്കിയത്. റിച്ചിയിലൂടെ തമി‍ഴ് ആരാധകരുടെ പ്രിയ താരമായി മാറുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ പ്രമുഖ തമി‍ഴ് ചാനലിന് നല്‍കിയ നിവിന്‍റെ അഭിമുഖം വൈറലാകുകയാണ്. അഭിമുഖത്തിന് മുന്നോടിയായി നിവിനെ അവതാരക പരിചയപ്പെടുത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ്. നിവിന്‍ ഭാവഭേദമൊന്നും കൂടാതെ അവതാരകയെ നോക്കിചിരിച്ചു.

നല്ല അഭിനയം, നിങ്ങള്‍ക്ക് സിനിമയില്‍ ഒരു കൈ നോക്കിക്കൂടെയെന്ന് നിവിന്‍ അവതാരകയോട് ചോദിച്ചു. വേറെ ആരെയെങ്കിലുമാണ് താന്‍ ഇങ്ങനെ പരിചയപ്പെടുത്തിയതെങ്കില്‍ പരിപാടിയില്‍ നിന്നും അപ്പോള്‍ തന്നെ ഇറങ്ങിപ്പോയേനെയെന്നും നിവിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഈ എളിമയാണെന്നും അവതാരക പ്രതികരിച്ചു.

അഭിമുഖത്തിന്‍റെ ആദ്യ ഭാഗം സോഷ്യല്‍ മീഡിയയിലൂടെയും ട്രോള്‍ പേജുകളിലൂടെയും വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ അങ്ങനെ നിവിനെ പരിചയപ്പെടുത്തിയത് അബദ്ധം പിണഞ്ഞതല്ലെന്നും ബോധപൂര്‍വ്വം ഒപ്പിച്ച കുസൃതിയാണെന്നും അഭിമുഖം തെളിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News