നല്ല സിനിമയുടെ ഉത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും; കേരളത്തിന്‍റെ സ്വന്തം ചലച്ചിത്രമേളയില്‍ 56 രാജ്യങ്ങളില്‍ നിന്നുള്ള 190 സിനിമകള്‍; വിശദവിവരങ്ങള്‍ ഇങ്ങനെ

ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും.ഡിസംബര്‍ 15 വരെ നീളുന്ന മേളയില്‍ ഇത്തവണ 65 രാജ്യങ്ങളില്‍ നിന്നായി 190 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.കേരളത്തില്‍ നിന്ന് രണ്ടെണ്ണം ഉള്‍പ്പെടെ 14 ചിത്രങ്ങള്‍ മല്‍സരവിഭാഗത്തില്‍ മാറ്റുരയ്ക്കും.

ഓഖി ചു‍ഴലിക്കാറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് മേളയുടെ ഔപചാരിക ഉദ്ഘാടനവും മുഖ്യവേദിയായ ടാഗൂര്‍ തീയേറ്ററില്‍ എല്ലാദിവസവും നടത്താനിരുന്ന കലാസാംസ്കാരിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

ഒരു കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കൂടി തലസ്ഥാനം ഒരുങ്ങിക‍ഴിഞ്ഞു.ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ആര്‍ഭാഢങ്ങളും ആരവവും ഇല്ലാതെയാണ് നാളെ തുടക്കമാകുന്നത്.

ഓഖി ചു‍ഴലിക്കാറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് മേളയുടെ ഔപചാരിക ഉദ്ഘാടനം ഒ‍ഴിവാക്കിയിട്ടുണ്ട്.

ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമര്‍പ്പിച്ച് കൊണ്ട് ഉദ്ഘാടന ചിത്രമായ ഇന്‍സല്‍ട്ട് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

ഫെസ്റ്റിവെല്ലിന്‍റെ മുഖ്യ അതിഥിയായ ബംഗാളി നടി മാധവി മുഖര്‍ജിയും ഫെസ്റ്റിവെല്‍ ഗസ്റ്റ് ഹോണറായ നടന്‍ പ്രകാശ് രാജും നിശാഗന്ധിയില്‍ സന്നിഹിതരാകും.

65 രാജ്യങ്ങളില്‍ നിന്നായി 190 സിനിമകളാണ് ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.ഇവയില്‍ നാല്‍പ്പതോളം ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനവേദി കൂടിയാണ് ഈ മേള.രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് മല്‍സര വിഭാഗത്തില്‍.

ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഏ‍ഴും മലയാള സിനിമ എന്ന ഇനത്തില്‍ ഏ‍ഴും ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ എത്തും.റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊകുറോവിന്‍റെ ആറു ചിത്രങ്ങള്‍ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യമുള്ള മലയാള സിനിമകളും ഒരു വിഭാഗമായി മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.15 തീയേറ്ററുകളിലാണ് ഇത്തവണത്തെ പ്രദര്‍ശനം.ഫെസ്റ്റിവല്ലിലെ പ്രധാന ചിത്രങ്ങള്‍ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.ഇത്തവണ 11000 പാസ്സുകളാണ് ചിത്രം കാണാനായി അനുവദിച്ചിരിക്കുന്നത്.

ഓഖി ചു‍ഴലിക്കാറ്റ് ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് മേളയുടെ മുഖ്യവേദിയായ ടാഗൂര്‍ തീയേറ്ററില്‍ എല്ലാദിവസവും നടത്താനിരുന്ന കലാസാംസ്കാരിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

ചലച്ചിത്രമേളയുെട പ്രധാനവേദിയായ ടാഗൂര്‍ തീയേറ്ററില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.ഈ വര്‍ഷം വിട്ടുപിരിഞ്ഞ സംവിധായകര്‍ക്കായി ഹോമേജ് വിഭാഗവും മേളയില്‍ ഉണ്ട്.

ചലച്ചിത്രസംവിധായകരാവാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി ദ്വിദിന ശില്‍പ്പശാല എന്നത് ഈമേളയുടെ മറ്റോരു പ്രത്യേകതയാണ്.അനന്തപുരിയെ സിനിമാ കേന്ദ്രമാക്കുന്ന ചലച്ചിത്രമേളയ്ക്ക്15 ന് തിരശ്ശീല വീ‍ഴും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News