ബൈക്ക് യാത്രക്കാര്‍ക്ക് വ‍ഴികാട്ടാനും ഗൂഗിള്‍

ഗൂഗിൾ മാപ്പ് ഇനി ബൈക്കുകൾക്കും വ‍ഴികാണിക്കും.ഗൂഗിള്‍ മാപ്പിലെ വോയ്‌സ് നാവിഗേഷനോടുകൂടിയുള്ള ടൂ വീലര്‍ മോഡ് ഇന്ത്യയിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്.

കാര്‍, കാല്‍നട, സൈക്കിള്‍, ട്രെയിന്‍, വിമാന യാത്രികര്‍ക്ക് വേണ്ടിമാത്രമായിരുന്നു നേരത്തെ ഗൂഗിള്‍ മാപ്പ് വഴികാട്ടിയിരുന്നത്. ഇക്കൂട്ടത്തിലേക്കാണ് ടൂവീലർ മോഡും ഉള്‍പ്പെടുത്തുക.

വേഗത, അതിനനുസരിച്ചുള്ള ദൂരം, ടൂവീലര്‍ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ലാന്റ്മാര്‍ക്ക് നാവിഗേഷന്‍ എന്നിവ പുതിയ ഫീച്ചര്‍ വഴി ഇന്ത്യന്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവും.

മൂന്നാമത് ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചത്. ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം ഒരുക്കിയതാണ് പുതിയ ഫീച്ചര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here