ഇന്ത്യന്‍ വിപണിയില്‍ താരമാകാന്‍ ടാറ്റ ടിഗോറിന്‍റെ ഇലക്ട്രിക് വേര്‍ഷനെത്തി; അറിയേണ്ടതെല്ലാം

രത്തന്‍ ടാറ്റയുടെ സാന്നിധ്യത്തില്‍ ഇലക്ട്രിക് ടിഗോറുകളെ ടാറ്റ പുറത്തിറക്കി. കേന്ദ്ര സര്‍ക്കാരിന് വേണ്ടിയുള്ള ഇലക്ട്രിക് കാറുകളുടെ ആദ്യ ബാച്ചിനെ ഗുജറാത്തിലെ സാനന്ത് പ്ലാന്റില്‍ നിന്നുമാണ് ടാറ്റ പുറത്തിറക്കിയത്.

2030 ഓടെ പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് ചുവടുമാറുന്നതിന്റെ ഭാഗമായി 10,000 ഇലക്ട്രിക് കാറുകളെ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് ഇലക്ട്രിക് ടിഗോര്‍ പുറത്തിറക്കിയത്.

ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെയും ടാറ്റ മോട്ടോര്‍സ് ആഗോള തലവന്‍ ഗ്വെന്തര്‍ ബുഷെക്കിന്‍റെയും സാന്നിധ്യത്തിലാണ് ടിഗോര്‍ ഇലക്ട്രിക് പതിപ്പുകള്‍ പുറത്തിറക്കിയത്. ഈ കാര്‍ സാധാരണക്കാര്‍ക്ക് ഉടനൊന്നും ലഭ്യമാകില്ല എന്നാണറിവ്.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡിന് മാത്രമാണ് ടിഗോര്‍ ഇലക്ട്രിക് കാറുകളെ ടാറ്റ ലഭ്യമാക്കുക. 5 വര്‍ഷത്തിനിടെ 10000 കാറുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ടാറ്റയ്ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്.

ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉത്പാദനത്തിന് പ്രശസ്തമായ ‘ഇലക്ട്ര ഇവി’യില്‍ നിന്നുമുള്ള വൈദ്യുത ഡ്രൈവ് സംവിധാനമാണ് ടിഗോര്‍ ഇലക്ട്രിക് പതിപ്പുകളില്‍ തയ്യാറാക്കിയിരിക്കുന്നത്. 11.2 ലക്ഷം രൂപയാണ് ഒരു സിഡാന്‍ മോഡലിന് കേന്ദ്രസര്‍ക്കാറില്‍ നിന്നും ടാറ്റ വാങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here