അന്തരിച്ച നടി കല്‍പ്പനയുടെ മകള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. കുഞ്ചിയമ്മയും അഞ്ചു മക്കളും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ (ശ്രീമയി) പ്രധാന വേഷത്തിലെത്തുന്നത്. ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.
പതിറ്റാണ്ടുകളോളം മലയാളികളെ ചിരിപ്പിച്ച് അകാലത്തില്‍ മണ്‍മറഞ്ഞ താരമായിരുന്നു കല്‍പ്പന. കല്‍പ്പനയുടെ മകളും അമ്മയുടെ വഴിയെ വെള്ളിത്തിരയിലെത്തുകയാണ്. സുമേഷ് ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കുഞ്ചിയമ്മയും അഞ്ചു മക്കളും എന്ന ചിത്രത്തിലാണ് ശ്രീസംഖ്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അമ്മ കോമഡിയാണ് കൈകാര്യം ചെയ്തിരുന്നതെങ്കിലും തനിക്ക് സീരിയസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് താല്‍പ്പര്യമെന്ന് ശ്രീസംഖ്യ പറഞ്ഞു.
20 വയസ്സുകാരിയായ കുഞ്ചിയമ്മയായാണ് ശ്രീസംഖ്യ വേഷമിടുന്നത്. കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, ഇര്‍ഷാദ്, പാഷാണം ഷാജി, ബിനു പപ്പു എന്നിവരെ കൂടാതെ തമിഴ് നടന്‍ നാസറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ടിനി ടോം നെഗറ്റീവ് റോളില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങുന്ന സിനിമ വിഷുവിന് ശേഷം റിലീസ് ചെയ്യാനാണ് തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here