യമുനാ തീരം നശിപ്പിച്ചതിന്റെ ഉത്തരവാദി ശ്രീ ശ്രീ രവി ശങ്കര്‍ തന്നെ; പുനരുദ്ധാരണത്തിന് കൂടുതല്‍ പണം ആവശ്യം വന്നാല്‍ രവിശങ്കറില്‍ നിന്ന് ഈടാക്കാമെന്നും ഹരിത ട്രൈബ്യൂണല്‍ ട്രൈബ്യൂണല്‍

ദില്ലി: ലോക സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി യമുനാ നദീതീരം നശിപ്പിച്ചതിന്റെ പൂര്‍ണ ഉത്തരവാദി ശ്രീ ശ്രീ രവി ശങ്കറിന്റെ ആര്‍ട് ഓഫ് ലിവിംഗ് തന്നെയാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍.

ആര്‍ട് ഓഫ് ലിവിംഗ് അടച്ച പിഴ കൊണ്ട് പുനരുദ്ധാരണ പ്രവര്‍ത്തികളുമായി മുന്നോട്ടുപോകാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പിഴ തുകയേക്കാള്‍ അധികം ചിലവ് ഇതിനായി വേണ്ടി വന്നാല്‍ ആ ചിലവും രവിശങ്കറില്‍ നിന്ന് ഈടാക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

യമുനയുടെ തീരങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ദില്ലി വികസന അതോറിട്ടിയ്ക്ക് ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി.

2016ല്‍ ആര്‍ട് ഓഫ് ലിവിങ്ങ് സംഘടിപ്പിച്ച ലോക സാംസ്‌കാരിക ഉത്സവം പരിസ്ഥിതി ലോലമായ ദില്ലിയിലെ യമുനാതീരങ്ങള്‍ നശിപ്പിച്ചതെക്കുറിച്ച് പഠിക്കാന്‍ ദേശിയ ഹരിത ട്രിബ്യൂണല്‍ വിദഗദ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് വിലയിരുത്തിയ ഹരിത ട്രൈബ്യൂണല്‍ ശ്രീ ശ്രീ രവിശങ്കറിന്റെ സംഘടനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി.

പരിസ്ഥിതിയെ നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം ആര്‍ട്ട് ഓഫ് ലിവിങ്ങിനാണ്. ആര്‍ട്ട് ഓഫ് ലിവിങ്ങിന്‍ നിന്നും പിഴയായി അഞ്ച് കോടി അടക്കാന്‍ നേരത്തെ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ തുക ഉപയോഗിച്ച് പരിസ്ഥിതി ലോല പ്രദേശമായ ദില്ലിയിലെ യമുനാ തീരം പൂര്‍വ്വസ്ഥിതിയില്ലാക്കാനും സംരക്ഷിക്കാനും ദില്ലി വികസന അതോറിട്ടിയോട് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

തുക പര്യപ്ത്തമല്ലെങ്കില്‍ ശ്രീ ശ്രീയില്‍ നിന്നും കൂടുതല്‍ പിഴ ഈടാക്കും. പ്രദേശം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ 42 കോടി രൂപയെങ്കിലും ചിലവാകുമെന്നാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തല്‍. ആര്‍ട്ട് ഓഫ് ലിവിങ്ങ് ചടങ്ങ് നടത്തി നശിപ്പിച്ച പ്രദേശത്ത്, പരിസ്ഥിതിയെ നശിപ്പിക്കുന്ന കാര്യങ്ങള്‍ ഹരിത ട്രൈബ്യൂണല്‍ പൂര്‍ണ്ണമായും നിരോധിച്ചു.

അതേസമയം, ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശ്രീ ശ്രീ രവിശങ്കറിന്റെ സംഘടന അറിയിച്ചു. 2016 മാര്‍ച്ച് 11,12,13 തിയതികളിലാണ് സാംസ്‌കാരിക ഉത്സവം നടന്നത്. പ്രദേശത്തെ കൃഷി പൂര്‍ണ്ണമായും നശിപ്പിച്ച് വലിയ പന്തലുകളിട്ടായിരുന്നു ചടങ്ങ്. മോദിയാണ് സാസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News