ഓഖി രക്ഷാപ്രവര്‍ത്തനം; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം; ട്രെയിനുകള്‍ റദ്ദാക്കി; റോഡ് ഗതാഗതവും തടസപ്പെട്ടു; 1500 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സമരക്കാര്‍

ചെന്നൈ: ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് കേരള-തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ പ്രതിഷേധം ശക്തം.

കന്യാകുമാരി കുഴിത്തറയില്‍ പ്രക്ഷോഭകര്‍ റോഡ്, റെയില്‍ ഗതാഗതം തടസപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ, തിരുവനന്തപുരം-തിരുച്ചിറപള്ളി എക്‌സ്പ്രസ്, കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍, കന്യാകുമാരി-കൊല്ലം മെമു സര്‍വീസ് എന്നിവ റദ്ദാക്കി. ബംഗളൂരു-കന്യകുമാരി എക്‌സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുമെന്നും റെയില്‍വേ അറിയിച്ചു.

കടലില്‍ പോയ 1519ഓളം തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പ്രതിഷേധക്കാരുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News