മാസ് ലുക്കില്‍ മമ്മൂക്ക; മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍ കാണാം

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പ്രൊഫസര്‍ എഡ്ഡിയെ കാത്തിരുന്ന ആരാധകര്‍ക്ക് ആവേശമായി കിടിലന്‍ ലുക്കിലാണ് മമ്മൂക്ക ട്രെയിലറില്‍ എത്തുന്നത്.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്. ക്യാമ്പസ് ത്രില്ലറായ ചിത്രത്തില്‍ കോളേജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് മമ്മൂട്ടി.

ഉണ്ണി മുകുന്ദന്‍ പൊലീസ് ഉദ്യോഗസ്ഥനായ ജോണ്‍ തെക്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരലക്ഷ്മി ശരത്കുമാര്‍, ഗോകുല്‍ സുരേഷ്, മഹിമ നമ്പ്യാര്‍, പൂനം ബജ്വ, മഖ്ബൂല്‍ സല്‍മാന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, എന്നിങ്ങനെ വന്‍ താരനിരയുമുണ്ട്.

റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച് മുഹമ്മദാണ് നിര്‍മിക്കുന്നത്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം. ഡിസംബര്‍ 21ന് റിലീസാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here