മോദി തരംതാഴ്ന്നവനാണെന്ന പരാമര്‍ശം; മണിശങ്കര്‍ അയ്യരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

ദില്ലി: നരേന്ദ്രമോദിയെ തരംതാഴ്ന്നവനെന്ന് വിളിച്ച മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട പാര്‍ട്ടി നേതൃത്വം പിന്നീട് കൂടുതല്‍ നടപടികളിലേക്ക് നീങ്ങും.

പരാമര്‍ശത്തില്‍ മണിശങ്കര്‍ അയ്യര്‍ മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണിശങ്കര്‍ അയ്യര്‍ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യാന്‍ മണിശങ്കര്‍ അയ്യര്‍ ഉപയോഗിച്ച വാക്കുകള്‍ അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.

ബിആര്‍ അംബേദ്കറുടെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മണിശങ്കര്‍ അയ്യര്‍ മോദിക്കെതിരെ പരാമര്‍ശം നടത്തിയത്. മോദി തരംതാഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണെന്നും എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here