സ്വിഫ്റ്റിനെ വെല്ലാന്‍ പ്യൂഷോ ഇന്ത്യന്‍ വിപണിയിലേക്ക്; മികച്ച വിലയില്‍ ഒട്ടേറെ സവിശേഷതകളും

ഹാച്ചാബാക്ക് കാറുകളോടുള്ള ഇന്ത്യക്കാരുടെ പ്രേമം കണക്കിലെടുത്ത് കൂടുതല്‍ കമ്പനികള്‍ ഹാച്ച് ബാക്ക് കാറുകളുമായി രംഗത്തുവരികയാണ്. ഇന്ത്യന്‍-വിദേശ കമ്പനികള്‍ വ്യത്യാസമില്ലാതെ ബാച്ച്ബാക്ക് കാറുകളുടെ നിര്‍മ്മാണത്തില്‍ ഇപ്പോള്‍ മത്സരം പൊടിപൊടിക്കുകയാണ്.

പ്രഞ്ച് നിര്‍മ്മാതാക്കളായ പ്യാൂഷോയും ഇന്ത്യന്‍ വിപണി പിടിക്കാന്‍ രംഗത്തെത്തിക്ക‍ഴിഞ്ഞു. ഹാച്ചബാക്കിന്‍റെ പ്യൂഷോ 2020 ല്‍ ഇന്ത്യന്‍ വിപണിയില്‍ ഓടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ വിപണിയില്‍ ഹാച്ചബാക്കുകള്‍ നിരവധിയുണ്ടെങ്കിലും മാരുതി സുസുക്കിയുടെ സ്വിഫ്റ്റിനാവും പ്യൂഷോ ഏറെ വെല്ലുവിളി സൃഷ്ടിക്കുക. മൂന്ന് ഹാച്ചബാക്ക് വേരിയന്‍റുകളാണ് പ്യൂഷോ ഇന്ത്യിലിറക്കുക.

മദര്‍സണ്‍ സുമി, ഉനോ മിന്‍ഡ, സ്പാര്‍ക്ക്, റാനെ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള വിതരണക്കാരുമായി കരാറിലേര്‍പ്പെടാനുള്ള നീക്കത്തിലുമാണ് പ്യൂഷോ. ഹിന്ദുസ്താന്‍ മോട്ടോര്‍സിന്റെ ചെന്നൈ പ്ലാന്റില്‍ നിന്നുമാകും ഇന്ത്യന്‍ വിപണിയിലേക്ക് പ്യൂഷോ കാറുകളെ അണിനിരത്തുക.

ഒരു ലക്ഷം കാറുകളുടെ ഉത്പാദനമാണ് ചെന്നൈ പ്ലാന്റില്‍ നിന്നും പ്യൂഷോ ലക്ഷ്യമിടുന്നത്. നിലവില്‍ പ്യൂഷോ 208 എന്ന ഹാച്ച്ബാക്കാണ് രാജ്യാന്തര വിപണികളില്‍ കമ്പനിയുടെ അവതരിപ്പിച്ചിട്ടുള്ളത്. അടുത്തകാലത്തായി ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന പ്യൂഷോ 208 ഹാച്ച്ബാക്കിനെ ക്യാമറ പകര്‍ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News