കോഴിക്കോട് കടപ്പുറത്ത് ബോട്ട് മുങ്ങി

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് മുങ്ങി. ഇന്ന് പുലര്‍ച്ചെ നാലുമണിയ്ക്ക് ബേപ്പൂരില്‍ നിന്ന് പോയ ബോട്ട് ചാലിയത്ത് വെച്ചാണ് അപകടത്തില്‍ തകര്‍ന്നത്.

ബോട്ടിലുണ്ടായിരുന്ന 5പേരെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേപ്പൂരില്‍ നിന്ന് ഇന്ന് രാവിലെ മത്സ്യബന്ധനത്തിനുപോയ ജലദുര്‍ഗ എന്ന ബോട്ടാണ് 3 നോട്ടിക്കല്‍ മൈല്‍ ദൂരെ വെച്ച് അപകടത്തില്‍പ്പെട്ടത്.

നാലു അന്യസംസ്ഥാന മത്സ്യത്തൊഴിലാളികളും ഒരു കോഴിക്കോട് നിവാസിയുമാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യബന്ധനത്തിനുപോയ ഡോണ്‍ എന്ന മറ്റൊരു ബോട്ടാണ് ഇവരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്.

എന്‍ജിന്‍ തകരാറായ സമയത്ത് എന്‍ജിന്‍ പരിശോധിക്കാന്‍ ബോട്ട് ഓഫാക്കുകയായിരുന്നു. ഈ സമയം ബോട്ട് പാറയിലിടിക്കുകയും കനത്ത ശക്തമായ രീതിയില്‍ വെള്ളം ബോട്ടിലേക്ക് കയറുകയായിരുന്നുവെന്ന്  രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളി പറഞ്ഞു.

ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ട് ചാലിയത്ത് വെച്ചാണ് തകരാറിലായത്.  പിയുഷ്, കപല്‍ ശര്‍മ,സിദ്ധാര്‍ത്ഥ, ഗാസു നായക്, എന്നീ ബംഗാള്‍ സ്വദേശികളും സബീഷ് എന്ന കോഴിക്കോട് മാറാട് സ്വദേശിയുമാണ് ബോട്ടിലുണ്ടായിരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News