ഇടംനഷ്ടമായവരുടെ കഥ പറയുന്ന ഇന്‍സള്‍ട്ട്; ഐഎഫ്എഫ്കെ ഉദ്ഘാടന ചിത്രം അ‍വിസ്മരണീയമാകും

സമൂഹത്തിൽ ഇടം നഷ്ടപ്പെട്ടവർക്ക് ഐക്യദർഢ്യവുമായാണ് 22ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം എത്തുന്നത്. സിയാദ് ദൗയിരിയുടെ ലെബനീസ് ചിത്രം ‘ ദി ഇൻസൾട്ടിന്‍റെ ‘ ആദ്യ പ്രദർശനം കൂടിയാണ് മേളയിൽ നടക്കുന്നത്. വൈകീട്ട് ആറിന് നിശാഗന്ധിയിലാണ് ചിത്രത്തിന്‍റെ പ്രദർശനം.

അറബ് രാജ്യങ്ങളിലെ അഭയാർത്ഥികളുടെ പിന്നാമ്പുറ ജീവിതങ്ങളെ പുതിയ കാ‍ഴ്ചപ്പാടിലൂടെ ആവിഷ്കരിക്കുകയാണ് ലെബനീസ് ചിത്രം ദി ഇൻസൾട്.

അന്താരാഷ്ട്ര സംഘർഷങ്ങളുടെ ഉൽഭവവും അർത്ഥരാഹിത്യവും ചിത്രം അനാവരണം ചെയ്യുന്നു. രണ്ട് വ്യക്തികൾക്കിടയിലെ നിസാര തർക്കങ്ങൾ അന്താരാഷ്ട്ര സംഘർഷങ്ങളിലെക്ക് വ‍ഴി തുറക്കുമ്പോൾ നീതിവ്യവസ്ഥ നോക്കുക്കുത്തിയാകുന്നത് എങ്ങനെയെന്നും ചിത്രം തുറന്ന് കാട്ടുന്നു.

സമൂഹത്തിൽ ഇടം നഷ്ടപ്പെട്ടവർക്ക് ഐക്യദർഢ്യമായ ലെബനീസ് ചിത്രം ദി ഇൻസൾട്ടിന്‍റെ ആദ്യ പ്രദർശനം കൂടിയാണിതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. വൈകീട്ട് 6ന് നിശാഗന്ധിയിലാണ് ചിത്രത്തിന്‍റെ പ്രദർശനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News