ഓഖി; 180 മത്സ്യതൊ‍ഴിലാളികളെക്കൂടി കണ്ടെത്തി; കടലിലും കരയിലും ആശ്വാസം

ഓഖി ചു‍ഴലികാറ്റില്‍ പെട്ട് കാണാതായവരില്‍ 180 മത്സ്യതൊ‍ഴിലാളികളെ കൂടി കണ്ടെത്തി. ലക്ഷദ്വീപ് നിന്നാണ് ഇവരെ കണ്ടെത്തിയത്.

നാവികസേനയുടെ തിരച്ചിലിനിടെയാണ് കടലില്‍ കുടുങ്ങിയവരെ കണ്ടെത്തിയത്. 17 ബോട്ടുകളിലുണ്ടായിരുന്നവാണ് ഇവര്‍. ബോട്ടുകള്‍ തകര്‍ന്നതിനാല്‍ കടലില്‍ കുടുങ്ങുകയായിരുന്നു.

ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് മത്സ്യതൊ‍ഴിലാളികളെ കണ്ടെത്തിയത്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന കേന്ദ്രത്തില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. ശക്തമായ കൊടുങ്കാറ്റില്‍ ഒറ്റപ്പെട്ടുപോയതായിരുന്നു ഇവര്‍. ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായും നാവികസേന അറിയിച്ചു.

അതേസമയം ലക്ഷദ്വീപില്‍ കണ്ടെത്തിയ അഞ്ച് ഗുജറാത്തി മത്സ്യത്തൊഴിലാളികളെയും കൊച്ചിയില്‍ എത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here