ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കി റെയില്‍വെ; കേരളത്തില്‍ എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ രണ്ടു മാസത്തേക്ക് റദ്ദു ചെയ്യും

കേരളത്തില്‍ ഓടുന്ന എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വെ റദ്ദാക്കുന്നു. തിരുവനന്തപുരം ഡിവിഷനു കീഴിലള്ള ട്രെയിനുകളാണ് നാളെ മുതല്‍ രണ്ടു മാസത്തേക്ക് റദ്ദാക്കാന്‍ റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാരുടെ കുറവാണ് ട്രെയിനുകള്‍ റദ്ദാക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയില്‍ ഓടുന്ന പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കുന്നത്.

റദ്ദാക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ ഇവ:

1. 66300 കൊല്ലം (7.45)കോട്ടയം എറണാകുളം (12.00)

2. 66301 എറണാകുളം (14.40) കോട്ടയം കൊല്ലം (18.30)

3. 56387 എറണാകുളം (12.00) കോട്ടയം കായംകുളം (14.45)

4. 56388 കായംകുളം (17.10) കോട്ടയം എറണാകുളം (2045)

5. 66307 എറണാകുളം (5.45 കോട്ടയം കൊല്ലം 9.30

6 . 66308 കെല്ലം (11.10) കോട്ടയം എറണാകുളം (15.30)

7. 56381 എറണാകുളം (10.05) ആലപ്പുഴകായംകുളം ( 12.30)

8. 56382 കായംകുളം (13.10) ആലപ്പുഴഎറണാകുളം ( 15.30)

ഈ ട്രെയിനുകളുടെ പെയര്‍ ട്രെയിനുകളുമാണ് റദ്ദാക്കുന്നത്. ഈ ട്രെയിനുകള്‍ നിര്‍ത്തി പകരം ട്രാക്ക് നന്നാക്കുന്നതിനും, മെറ്റീരിയല്‍ ട്രെയിന്‍ ഓടിക്കുന്നതിനും ക്രൂവിനെ ഉപയോഗിക്കുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. ശബരിമല സീസണ്‍ കണക്കിലെടുത്ത് പ്രത്യേക ട്രെയിനുകള്‍ ആരംഭിച്ചതും ലോക്കോ പൈലറ്റുമാരുടെ കുറവിന് കാരണമായിട്ടുണ്ട്.

തിരുവനന്തപുരം ഡിവിഷനു കീഴില്‍ എഞ്ചിന്‍ ക്രൂവുകളുടെ ഒഴിവ് നികത്താത്തതാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കന്നതെന്നാണ് ജീവനക്കാരടെ സംഘടനകള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം ഡിവിഷനില്‍ ആകെ വേണ്ട എന്‍ജിന്‍ ക്രൂവ് 642 ആണ്. ഇപ്പോള്‍ ഉള്ളത് 532 പേര്‍ മാത്രം. 90 പേരുടെ കുറവ്. കൂടാതെ 10ല്‍ അധികം ക്രൂ കണ്‍ട്രോളറുടെയും കുറവുണ്ട്.

ഹൂബ്ലി, മദ്രാസ്, സേലം, പാലക്കാട് അടക്കം മറ്റ് ഡിവിഷനുകളില്‍ നിന്ന് 60ല്‍ അധികം പേര്‍ക്ക് ഇവിടേക്ക് മാറ്റം ആയിട്ടും ഇവരെ വിട്ടയക്കാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്. ഫലത്തില്‍ കുറഞ്ഞ ചിലവില്‍ ചെയ്തിരുന്ന യാത്രയാണ് റെയില്‍വെ അധികൃതര്‍ നിഷേധിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News