എട്ടു ദിനരാത്രങ്ങളുടെ സിനിമാ ആഘോഷങ്ങള്‍ക്ക് തുടക്കം; ആദ്യ ദിനം തന്നെ സിനിമാ പ്രേമികളുടെ നീണ്ട നിര

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ആദ്യ ദിനം 13 ലോക സിനിമകള്‍ ഉള്‍പ്പെടെ 16 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടന ചിത്രമായ ലെബനീസ് ചിത്രം ദി ഇന്‍സള്‍ട്ട് വൈകീട്ട് 6ന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

എട്ടു ദിനരാത്രങ്ങള്‍ നീണ്ടു നില്‍ക്കുന്ന ലോക തിരക്കാഴ്ചകളിലേക്കാണ് അനന്തപുരി മിഴി തുറന്നത്. ആദ്യ ദിനത്തിലെ ആദ്യ പ്രദര്‍ശനം രാവിലെ പത്ത് മണിക്കായിരുന്നെങ്കിലും 8 മണിയോടെ സിനിമാ പ്രേമികളുടെ നീണ്ട നിരയാണ് കാണാനായത്.

സിനിമാ പ്രേമികളായ അച്ഛനും മകനും അവരുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലൂടെയും കടന്നു പോകുന്ന ചിത്രമാണ് കിംഗ് ഓഫ് പീക്കിംഗ്. ചൈനീസ് ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം മികച്ച അഭിപ്രായമാണ് നേടിയത്. മേളയ്‌ക്കൊരുക്കിയ സൗകര്യങ്ങിലും പ്രേക്ഷകര്‍ തൃപ്തരാണ്.

ഓഖി ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് സ്മരണാജ്ഞലി അര്‍പ്പിച്ച് കൊണ്ടാകും ഉദ്ഘാടന ചിത്രമായ സിയാദ് ദൗരിയുടെ ദി ഇന്‍സള്‍ട്ട് പ്രദര്‍ശിപ്പിക്കുക. ബംഗാളി നടി മാധബി മുഖര്‍ജി നടന്‍ പ്രകാശ് രാജ് എന്നിവരാണ് മുഖ്യാഥിതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News