ഐഎഫ്എഫ്‌കെ വേദിയില്‍ തിളങ്ങി രജീഷ വിജയനും ശാന്തിയും

ചലച്ചിത്രമേളയില്‍ സിനിമയ്ക്ക് പുറമെയുള്ള പ്രധാന ആകര്‍ഷണം സെലിബ്രിറ്റികളാണ്. അതിന് ഇക്കുറിയും മാറ്റമില്ല. മത്സര വിഭാഗത്തിലെയും മലയാളം സിനിമാ ഇന്ന് വിഭാഗത്തിലെയും സിനിമകളിലെ താരങ്ങള്‍ തന്നെയായിരുന്നു മേളയുടെ ആദ്യ ദിനം ശ്രദ്ധയാകര്‍ഷിച്ചത്.

മലയാള സിനിമയിലെ താരങ്ങളും സംവിധായകരും എന്നും കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. ഇത്തവണ മേളയുടെ ആദ്യ ദിനത്തില്‍ ആദ്യമായി മേളയുടെ ഭാഗമായത് നടിമാരായ രജീഷ വിജയനും ശാന്തിയുമാണ്.

മത്സരവിഭാഗത്തിലെ മലയാളത്തിന്റെ പ്രതീക്ഷയാണ് പ്രേം ശങ്കറിന്റെ രണ്ടു പേര്‍. സിനിമയിലൂടെ ഐഎഫ്എഫ്‌കെയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തേഷത്തിലാണ് നടി ശാന്തി ബാലചന്ദ്രന്‍.

മേളയിലൂടെ ലോകസിനിമയെ അടുത്തറിയാം എന്ന പ്രതീക്ഷയിലാണ് രജീഷ വിജയന്‍. മേളയിലെ സ്ഥിര സാന്നിധ്യമാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍. ഇത്തവണ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുമായാണ് അദ്ദേഹം എത്തിയത്.

മേള സജീവമാകുന്നതനുസരിച്ച് താരങ്ങളുടെ സാന്നിധ്യവും വരും ദിവസങ്ങളില്‍ ഇരട്ടിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here