
ദില്ലി: നരേന്ദ്രമോദിയെ വിമര്‍ശിക്കുകയും ചോദ്യമുന്നയിക്കുകയും ചെയ്ത മഹാരാഷ്ട്ര എംപി രാജിവച്ചു. മഹാരാഷ്ട്ര വിദര്‍ഭയിലെ ഗോണ്ടിയ ബന്ദാഹ മണ്ഡലത്തില്‍നിന്നുള്ള എംപി നാനാ പട്ടോളിയാണ് രാജിവെച്ചത്. പാര്‍ട്ടി അംഗത്വവും ഇയാള്‍ രാജിവെച്ചു.
കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാനത്തുനിന്നുള്ള എംപിമാരുടെ യോഗത്തില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെപറ്റി ചോദ്യങ്ങളുയര്‍ത്തിയ നാനാ പട്ടോളിയോട് മോദി ക്ഷുഭിതനായാണ് സംസാരിച്ചത്.
കര്‍ഷകരുടെ പ്രശ്‌നങ്ങളെപറ്റി പറയുമ്പോള്‍ വായടക്കാനും പാര്‍ട്ടി തീരുമാനം അറിയാമോയെന്നുമാണ് മോദി ചോദിച്ചത്. ഇക്കാര്യങ്ങള്‍ പിന്നീട് നാനാ പട്ടോളി വ്യക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ബിജെപി നയിക്കുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കര്‍ഷക നയങ്ങളെയും നാനാ പട്ടോളി വിമര്‍ശിച്ചിരുന്നു.
മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതിലെ പൊള്ളത്തരവും തുറന്നു പറഞ്ഞിരുന്നു. ഇത് പാര്‍ട്ടിയില്‍ നാനാ പട്ടോളിയെ അനഭിമതനാക്കിയിരുന്നു.
കോണ്‍ഗ്രസ് നേതാവാതിരുന്ന നാനാ പട്ടോളി 2014ല്‍ ബിജെപി ടിക്കറ്റിലാണ് മല്‍സരിച്ചു വിജയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here