ഓഖി രക്ഷാപ്രവര്‍ത്തനം; പിണറായി സര്‍ക്കാരിന് നന്ദിയറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

പാലക്കാട്: ഓഖി ദുരന്തത്തിനിരയായ തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും സുരക്ഷിതമായി തിരിച്ചയക്കാനും കേരള സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ക്ക് നന്ദിയറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധി മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി രക്ഷപ്പെടുത്തി കേരളത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു. തൊഴിലാളികളുടെ സുരക്ഷയ്ക്കായി കേരളസര്‍ക്കാരും ജില്ലാ ഭരണകൂടവുമെല്ലാം വലിയ സഹായം ചെയ്‌തെന്ന് കത്തില്‍ പറയുന്നു.

നേരത്തെ കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കേരളത്തിന്റെ സഹായമാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി, നന്ദിയറിയിച്ചു കൊണ്ടുള്ള കത്ത് കേരളത്തിനയച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here