രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ഇന്ന് 68 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക.
മത്സരവിഭാഗത്തില്‍ ഏണെസ്റ്റോ അര്‍ഡിറ്റോ, വിര്‍ന മൊളിന എന്നിവര്‍ സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രം സിംഫണി ഫോര്‍ അന, സെമിഹ് കപ്ലനോഗ്ലുവിന്റെ ടര്‍ക്കിഷ് ചിത്രം ഗ്രെയ്ന്‍ എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്നത്.
അങ്കമാലി ഡയറീസ്, കറുത്ത ജൂതന്‍ എന്നിവയാണ് മേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. 7 ലോകസിനിമകളുടെ ആദ്യപ്രദര്‍ശനവും, പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ‘ദി യംഗ് കാറല്‍ മാര്‍ക്‌സ്’ എന്ന സിനിമയുടെ പ്രദര്‍ശനവും ഇന്ന് നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here