‘റിച്ചി’യെ രൂക്ഷമായി വിമര്‍ശിച്ച സംഭവത്തില്‍ നിവിന്‍ പോളി ഫാന്‍സും രൂപേഷ് പീതാംബരനും തമ്മിലുള്ള പോര് കനക്കുന്നു.
ഫാന്‍സുകാര്‍ തനിക്ക് നേരെ നടത്തിയ മോശം പരാമര്‍ശങ്ങള്‍ പരസ്യപ്പെടുത്തിയാണ് രൂപേഷ് വീണ്ടും രംഗത്തെത്തിയത്. നിവിന്‍ പോളിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് രൂപേഷിന്റെ പുതിയ കുറിപ്പ്.
ഇന്നലെയാണ് സംഭവങ്ങളുടെ തുടക്കം.
രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടതേ’ എന്ന കന്നഡ സിനിമയുടെ റീമേക്ക് ആണ് റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ആയ സിനിമയെ റീമേക്ക് ചെയ്ത് പീസ് ആക്കി കളഞ്ഞു എന്നായിരുന്നു രൂപേഷിന്റെ അഭിപ്രായം.
രക്ഷിത് ഷെട്ടിയോട് തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഒരു നടനും സംവിധായകനും തിരക്കഥാകൃത്തുമെന്ന നിലയില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും രൂപേഷ് ആദ്യ പോസ്റ്റില്‍ പറയുന്നു. താന്‍ കഷ്ടപ്പെട്ട സമയം തൊട്ടേ രക്ഷിതിനെ അറിയാം. താന്‍ വിസ്മയത്തോടെയാണ് രക്ഷിതിനെ നോക്കി കാണുന്നതെന്നും രൂപേഷ് കുറിക്കുന്നു.
”ഉളിദവരു കണ്ടതേ മികച്ചൊരു ചിത്രമാണ്. എന്നാല്‍, ഒരു മാസ്റ്റര്‍പീസ് എങ്ങനെ വെറും പീസായി മാറിയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. സബാഷ് ഉളിദവരു കണ്ടതെ.” രൂപേഷ് പോസ്റ്റില്‍ പറയുന്നു.
പരാമര്‍ശം വൈറലായതോടെയാണ്, നിവിന്‍ ഫാന്‍സ് തെറിവിളികളുമായി രംഗത്തെത്തിയത്. ആക്രമണത്തെ മറുപടികളിലൂടെ ചെറുക്കാന്‍ രൂപേഷ് ശ്രമിച്ചെങ്കിലും ഫാന്‍സുകാര്‍ പൊങ്കാല തുടരുകയായിരുന്നു.
ഇംഗ്ലീഷ് അറിയില്ലേ, താന്‍ റിച്ചിയെ കുറ്റം പറഞ്ഞില്ലല്ലോ, മറ്റൊരു ചിത്രത്തെ പുകഴ്ത്തിയെന്നേയുള്ളൂ എന്നൊക്കെ മറുപടികള്‍ നല്‍കിയെങ്കിലും സംഭവം കൈവിട്ടു പോവുകയായിരുന്നു.
പരാമര്‍ശങ്ങള്‍ പരിധി വിട്ടതോടെയാണ് സ്‌ക്രീന്‍ഷോട്ടുമായി രൂപേഷ് എത്തിയത്.

Get real time update about this post categories directly on your device, subscribe now.