കൈരളി പീപ്പിള്‍ ജ്വാല അവാര്‍ഡുകള്‍ നാളെ അറിയാം; പ്രഖ്യാപനം തൃശൂരില്‍

കൈരളി പീപ്പിള്‍ ജ്വാല അവാര്‍ഡുകള്‍ നാളെ അറിയാം. തൃശ്ശൂര്‍ തിരുവമ്പാടി കണ്‍വന്‍ഷന്‍ സെന്ററില്‍ നാളെ വൈകിട്ട് അഞ്ചിനാണ് ചടങ്ങ്. മന്ത്രി എ.സി മൊയ്ദീനും പദ്മശ്രീ ഭരത് മമ്മൂട്ടിയും പങ്കെടുക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണവും നടക്കും.

ചേംബര്‍ ഓഫ് കൊമേഴ്‌സ് തൃശ്ശൂരും കൈരളി ടിവിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

മികച്ച യുവ വനിതാ സംരംഭകര്‍ക്കുള്ളതാണ് ജ്വാലാ അവാര്‍ഡ്. ജനകീയനാമനിര്‍ദ്ദേശത്തിലൂടെ സമാഹരിച്ച എന്‍ട്രികളില്‍നിന്ന് ജി. വിജയരാഘവനും ലക്ഷ്മി മേനോനും ഉള്‍പ്പെട്ട സമിതിയാണ് ജേതാക്കളെ നിശ്ചയിക്കുന്നത്.

മന്ത്രി മൊയ്ദീന്‍ ഉദ്ഘാടനം ചെയ്യും. മമ്മൂട്ടിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ചേംബര്‍ ഓഫ് കോമേഴ്‌സ് തൃശ്ശൂര്‍ ഡയറക്ടര്‍ ടി.എസ് പട്ടാഭിരാമന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ജോണ്‍ ബ്രിട്ടാസ് ആമുഖ പ്രഭാഷണം നടത്തും.

മേയര്‍ അജിത ജയരാജന്‍, ജി. വിജയരാഘവന്‍, അഡ്വ. സി.കെ കരുണാകരന്‍, ടി.ആര്‍ അജയന്‍, അഡ്വ. എം.എം മോനായി, ലക്ഷ്മി മേനോന്‍ എന്നിവരും പങ്കെടുക്കും.

ചടങ്ങ് വിജയിപ്പിക്കണമെന്ന് കൈരളി ചെയര്‍മാന്‍ മമ്മൂട്ടി, എം.ഡി ജോണ്‍ ബ്രിട്ടാസ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് തൃശ്ശൂര്‍ പ്രസിഡന്റ് സി. എ. സലിം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News