തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നടപടികളില്‍ നിന്ന് വനംഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ പിന്‍മാറണമെന്ന് മന്ത്രി കടകംപള്ളി

പത്തനംതിട്ട: തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നടപടികളില്‍ നിന്ന് വനംഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ പിന്‍മാറണമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പമ്പാ ദേവസ്വം ഹാളില്‍ തീര്‍ഥാടനം ആരംഭിച്ചതിനുശേഷമുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

ഭക്ഷ്യസുരക്ഷാ വകുപ്പ് ക്ഷേത്രത്തിലെ പ്രസാദം എടുത്ത് പരിശോധിച്ച സാഹചര്യം ഉണ്ടായി. മുന്‍കാലങ്ങളില്‍ ഇത്തരം നടപടികള്‍ ഉണ്ടായിട്ടില്ല.

ഇത്തരം കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡിനെയും തീര്‍ഥാടകരെയും ബുദ്ധിമുട്ടിക്കാത്ത പ്രവര്‍ത്തനങ്ങളാണ് വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.

നിയമം അനുശാസിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികളെടുക്കണം. എന്നാല്‍ ഇത്തരം നടപടികള്‍ ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളെയും ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരെയും ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുത്.

ഭക്ഷ്യസുരക്ഷാ വകുപ്പിനെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News