ഒരു ജിബി പിഎസ് ഡൗണ്‍ലോഡ് വേഗത യാഥാര്‍ഥ്യമായി

കെബി പിഎസിലുള്ള ഡൗണ്‍ലോഡൊക്കെ ഇനി പഴങ്കഥ. ഒരു ജിബി പിഎസ് ഡൗണ്‍ലോഡ് വേഗത യാഥാര്‍ഥ്യമാക്കി ടി മൊബൈലും എറിക്‌സണും.

ലൈസന്‍സ്ഡ് അക്സ്സ് അസിസ്റ്റഡ് ടെക്‌നോളജി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയതെന്ന് ടി മൊബൈലിന്റെയും എറിക്‌സണിന്റെയും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഈ വേഗതയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനിയും കാലങ്ങളെടുക്കും.

പരീക്ഷണാടിസ്ഥാനത്തിലാണ് 1 ജിബി പിഎസ് വേഗത പരീക്ഷിച്ചതെന്ന് കമ്പനികള്‍ വ്യക്തമാക്കി. ലൈസന്‍സ്ഡ് അക്സ്സ് അസിസ്റ്റഡ് ടെക്‌നോളജി വ്യാവസായികാടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുക്കാന്‍ പണച്ചെലവും സമയവും ഏറെ വേണ്ടിവരും.

എന്നാല്‍ ഒരു ജിബി പി എസ് ഡൗണ്‍ലോഡ് വേഗത കൈവരിക്കാനാകുമെന്നത് ശാസ്ത്രജ്ഞരെയും ഒരുപോലെ സന്തോഷവന്‍മാരാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News