ഇതൊക്കെ കണ്ട് ഈ രാജ്യത്ത് എങ്ങനെയാണ് ജീവിക്കുക; തുറന്നടിച്ച് ഫര്‍ഹാന്‍ അക്തറും

മുംബൈ: രാജസ്ഥാനില്‍ യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടനും ഗായകനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍.

കൊലപാതകത്തിന്റെ വീഡിയോ കണ്ട് തലകറങ്ങിയെന്നും ഇതൊക്കെ കണ്ട് എങ്ങനെയാണ് ഈ രാജ്യത്ത് ജീവിക്കുകയെന്നും ഫര്‍ഹാന്‍ ചോദിക്കുന്നു.

ഫര്‍ഹാന്‍ അക്തര്‍ വാക്കുകള്‍ ഇങ്ങനെ:

ഒരു മനുഷ്യനെ അതിക്രൂരമായി കൊല്ലുന്നതും കത്തിക്കുന്നതുമായ വീഡിയോ ക്ലിപ്പ് കണ്ടു. വളരെയധികം ഭീകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ് അത്. അതിനേക്കാള്‍ തന്നെ ഞെട്ടിപ്പിച്ച സംഭവം ഇത്രയും ക്രൂരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പ്രതിയുടെ ബന്ധുവായ പതിനാല് വയസുകാരനാണ് എന്നതാണ്. ഇതൊക്കെ കണ്ടുകൊണ്ട് ഈ രാജ്യത്ത് എങ്ങനെയാണ് ജീവിക്കാനാവുക.

സിനിമാ താരങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണ്. അവര്‍ സമൂഹത്തിനോട് ഉത്തരവാദിത്വമുള്ളവരാണ്. ഇതിനെതിരെ താരങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും ഫര്‍ഹാന്‍ ആവശ്യപ്പെട്ടു.

മറ്റുള്ളവര്‍ എന്ത് പറയുന്നു, പറയുന്നില്ല എന്നുള്ളതൊന്നും തന്റെ വിഷയമല്ലെന്നും സാമൂഹ്യജീവി എന്ന നിലയിലുള്ള സ്വന്തം പ്രതികരണമാണിതെന്നും ഫര്‍ഹാന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News