പുതുവര്‍ഷം ദുബായിലാണോ? ഇക്കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം

ദുബായില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ നടത്തി ദുബായ് പോലീസ്. ആഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ നിര്‍ദേശങ്ങളും പോലീസ് പുറപ്പെടുവിച്ചു.

പുതുവര്‍ഷം ആഘോഷിക്കാന്‍ ബുര്‍ജ് ഖലീഫ പരിസരത്തെത്തുന്നവര്‍ ബാഗുകള്‍ വഹിക്കരുതെന്നു ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. കനത്തസുരക്ഷ ഏര്‍പ്പെടുത്തുന്നതിനാല്‍ ബാഗുകളും മറ്റും വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരും.

ഇത് ആളുകളുടെ ഒഴുക്കിനു തടസം നേരിടും. ഡിസംബര്‍ 31നു വൈകിട്ട് നാലോടെ തന്നെ ഈ ഭാഗത്തു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ദുബായ് പോലീസ് സുരക്ഷാ വിഭാഗം മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല അലി അല്‍ ഗൈത്തി വ്യക്തമാക്കി.

മെട്രോ ഗതാഗതം രാത്രി പത്തോടെ അവസാനിപ്പിക്കും.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന് സമീപം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഉണ്ടാകുമെന്നും നിരീക്ഷണത്തിന്റെ ഭാഗമായി 5,000 ക്യാമറകള്‍ ഏര്‍പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here