ഖത്തറില്‍ ഗതാഗത നിയമലംഘനം; പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ഇതാണ്

ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങളുടെ പിഴ തുക പുതുക്കിയെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍.

തുക പുതുക്കിയെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് ഗതാഗതവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത്തരം വ്യാജസന്ദേശങ്ങളില്‍ ആശങ്കാകുലരാകരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

ഗതാഗത ലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ പിഴ തുകകളുടെ വിശദാംശങ്ങള്‍ സഹിതം വ്യാജചിത്രം പ്രചരിക്കുന്നത്. ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നതിന് പതിനായിരം റിയാല്‍വരെ പിഴയും ഒരു മാസം ജയില്‍ശിക്ഷയും എന്നതരത്തിലാണ് പ്രചരണം.

വിവരങ്ങള്‍ പങ്കുവെക്കുന്നതിന് മുമ്പായി പത്രമാധ്യമങ്ങളിലൂടെയോ അല്ലെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നോ സത്യാവസ്ഥ ഉറപ്പാക്കണമെന്നും മന്ത്രാലയം ട്വീറ്ററില്‍ വ്യക്തമാക്കി.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഉപരോധം സംബന്ധിച്ച് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അജ്ഞാതമായ കേന്ദ്രങ്ങളില്‍നിന്നുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മറ്റുള്ളവരെ ഹാനികരമായി ബാധിക്കുമെന്നതില്‍ അത്തരം പ്രചാരണം നടത്തുന്നത് ശിക്ഷാര്‍ഹമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News