തട്ടമിട്ട് ഫ്‌ളാഷ് മോബ് ചെയ്തത് വിമര്‍ശിച്ച സദാചാരവാദികള്‍ക്കെതിരെ പ്രതിഷേധം; ചലച്ചിത്ര മേളയുടെ വേദിയിലും തട്ടമിട്ട് ഫ്‌ളാഷ് മോബ്

ചലച്ചിത്ര മേളയുടെ വേദിയിലും ഫ്‌ളാഷ് മോബ് പ്രതിഷേധം. മലപ്പുറത്ത് തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് കളിച്ചതിനെ വിമര്‍ശിച്ച മതതീവ്രവാദികള്‍ക്കുള്ള മറുപടിയായിരുന്നു പ്രതിഷേധം. തട്ടമിട്ട പെണ്‍കുട്ടികളും ഫ്‌ളാഷ് മോബിന്റെ ഭാഗമായി.

മതതീവ്ര ഫത്വവകള്‍ക്ക് മറുപടിയായാണ് ചലച്ചിത്ര മേളയുടെ വേദിയില്‍ നടന്ന ഫ്‌ളാഷ് മോബ് പ്രതിഷേധം. മലപ്പുറത്ത് എയിഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായിയുള്ള പെണ്‍കുട്ടികളുടെ ഫ്‌ളാഷ് മോബിനെതിരെ അശ്ലീല പ്രചാരണം നടത്തിയവര്‍ക്കെതിരെയായിരുന്നു മേളയിലെ പ്രതിഷേധം.

്എസ്.എഫ്.ഐയും പുകാസായുടെയും സമയുക്താഭിമുഖിമുഖ്യത്തിലായിരുന്നു ഫ്‌ളാഷ് മോബ്. തട്ടമിട്ട പെണ്‍കുട്ടികളും ഫ്‌ളാഷ് മോബിന്റെ ഭാഗമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here