പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; പെണ്‍കുട്ടി മെഡിക്കല്‍ കോളേജില്‍; പ്രായപൂര്‍ത്തിയാകാത്തയാളും പ്രതിയെന്ന് സൂചന

മധ്യപ്രദേശ്: മധ്യപ്രദേശ് പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

സര്‍വേഷ് സെന്‍ (21) എന്നയാളും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെന്ന് കരുതുന്ന മറ്റൊരാളുമാണ് രാത്രി വീട്ടിനുള്ളില്‍ കടന്നു കയറി പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ സമയം പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കേള്‍വിക്കുറവുള്ള മുത്തച്ഛന്‍ വീടിന് പുറത്ത് ഉറങ്ങുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ ഒരുവര്‍ഷം മുമ്പ് മരിച്ചിരുന്നു.

അമ്മ ബന്ധുവിട്ടില്‍ പോയ ദിവസമാണ് അക്രമികള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. സഹായം അഭ്യര്‍ഥിച്ച് നിലവിളിച്ചതോടെ അക്രമികള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

സര്‍വേഷ് സെന്‍ എന്നയാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആള്‍ എന്ന് സംശയിക്കുന്ന അക്രമി ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News