കോഴിക്കോട്: ഐ ലീഗില്‍ നെറോകയ്ക്കെതിരെ ഗോകുലം എഫ് സിയ്ക്ക് തോല്‍വി. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം തോറ്റത്.
തികച്ചും ഗോകുലത്തിന്റെ ആരാധകരെ വിഷമത്തിലാക്കിയ നിമിഷങ്ങളായിരുന്നു കളിയിലുടനീളം. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് നെറോക വിജയം കരസ്ഥമാക്കിയത്. 24ാം മിനിറ്റില്‍ ഫെലിക്സ് ആദ്യ ഗോള്‍ നേടി.
43ാം മിനിറ്റില്‍ പ്രിതം സിങിലൂടെ നെറോക്ക ലീഡ് രണ്ടാക്കിയുയര്‍ത്തി. ഗോകുലത്തിന്റെ പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍.ആദ്യ പകുതിയിലാണ് നെറോകയുടെ രണ്ട് ഗോളുകളും പിറന്നത്. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ മൂന്നാം ഗോള്‍ നേടി നെറോക്ക വിജയമുറപ്പിച്ചു.
വോര്‍ബെയുടെ അസിസ്റ്റില്‍ റൊണാള്‍ഡാണ് ഗോള്‍ നേടിയത്. നേരത്തെ ആദ്യ മത്സരത്തില്‍ ഷില്ലോങ് ലജോങ്ങിനോട് ഒരു ഗോളിന് തോറ്റിരുന്ന ഗോകുലം രണ്ടാം മത്സരത്തില്‍ ചെന്നൈ സിറ്റിയെ സമനിലയില്‍ പിടിച്ചിരുന്നു.
ആദ്യ മത്സരത്തില്‍ മിനര്‍വ പഞ്ചാബിനോട് പരാജയപ്പെട്ട നെറോക്കയ്ക്ക് ഈ വിജയം കൂടുതല്‍ ആവേശം പകരും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here