ജീവിതം ദുസ്സഹമാക്കി ഓഖി ; കേന്ദ്രത്തില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് ലക്ഷദ്വീപ് നിവാസികള്‍

ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപുകാരുടെ ജീവിതം ദുസ്സഹമാക്കിയെന്ന് ദ്വീപ് നിവാസികള്‍. കേന്ദ്രത്തില്‍ നിന്ന് വേണ്ട ഒരു സഹായവും ലഭിച്ചില്ലെന്നും ദ്വീപ് നിവാസികള്‍.

തങ്ങളുടെ പ്രശ്‌നങ്ങള്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് പരിഹരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പത്ര സമ്മേളനം വിളിക്കുകയായിരുന്നു ദ്വീപുകാര്‍. ആള്‍പ്പാര്‍പ്പുള്ളതും ഇല്ലാത്തതുമായ 27 ദ്വീപുകള്‍ അടങ്ങുന്ന രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.

10 ദ്വീപുകളില്‍ മാത്രമാണ് ഇതില്‍ ജനവാസമുള്ളത്. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപുകാരുടെ ജീവിതം താളം തെറ്റിച്ചുവെന്ന് ദ്വീപ് നിവാസികള്‍. ഓഖി ചുഴലിക്കാറ്റ് വീശി എത്രയോ ദിവസങ്ങള്‍ക്ക് ശേഷമാണ് ദ്വീപ് അധികൃതര്‍ കല്‍പേനിയും മിനിക്കോയിയും സന്ദര്‍ശിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഭരണത്തിലാണ് ലക്ഷദ്വീപുകള്‍. രാജ് നാഥ് സിംഗ് ഉടന്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കണമെന്നും ഐലന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഒരു അടിയന്തരയോഗം കവരത്തിയില്‍ ചേരണമെന്നുമാണ് ദ്വീപുകാരുടെ ആവശ്യം.

ലക്ഷദ്വീപ് ഭരണകൂടം ആധികാരികമായി പുറത്തുവിട്ട കണക്കുപ്രകാരം തന്നെ 500 കോടിയിലധികം നഷ്ടം സംഭവിച്ചതായി ദ്വീപുകാര്‍ പറയുന്നു.

രാജ്യ രക്ഷാമന്ത്രി കേരളത്തില്‍ വന്നിട്ടും ലക്ഷദ്വീപിലേക്ക് തിരിഞ്ഞ് നോക്കാതെയിരുന്നത് കൂടുതല്‍ വേദനിപ്പിച്ചെന്നും ദ്വീപുകാര്‍ പറഞ്ഞു. മലബാറില്‍ അകപ്പെട്ടുപോയ 100കണക്കിന് ദ്വീപുകാരെ സഹായിച്ച കോഴിക്കോട്ടുക്കാര്‍ക്ക് വീണ്ടും നന്ദി പറയുകയാണ് ദ്വീപുകാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here