സിപിഐഎം പോളിറ്റ് ബ്യൂറോയോഗം ഇന്ന് സമാപിക്കും

സിപിഐഎം പോളിറ്റ് ബ്യൂറോയോഗം ഇന്ന് സമാപിക്കും. പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രിയ പ്രമേയത്തിന് പോളിറ്റ് ബ്യൂറോയോഗം അന്തിമ രൂപം നല്‍കും.

കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയോഗം ചര്‍ച്ച ചെയ്ത ആശയങ്ങള്‍ ക്രോഡീകരിച്ചാണ് പോളിറ്റ്ബ്യൂറോയോഗം രാഷ്ട്രിയ പ്രമേയം തയ്യാറാക്കുന്നത്.

ഇത് കോല്‍ക്കത്തയില്‍ ചേരുന്ന അടുത്ത കേന്ദ്ര കമ്മിറ്റിയോഗത്തിന് നല്‍കും. അടുത്ത വര്‍ഷമാദ്യത്തോടോ നടക്കുന്ന ത്രിപുര തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും പോളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here