മമ്മൂട്ടി ഇന്നു തൃശ്ശൂരിൽ; വൈകിട്ട് അഞ്ചിന് തിരുവമ്പാടി കൺവൻഷൻ സെന്ററിൽ ജ്വാലാ അവാർഡ് വിതരണം

മമ്മൂട്ടി ഇന്നു തൃശ്ശൂരിൽ; വൈകിട്ട് അഞ്ചിന് തിരുവമ്പാടി കൺവൻഷൻ സെന്ററിൽ ജ്വാലാ അവാർഡ് വിതരണം.
മന്ത്രി എ. സി. മൊയ്ദീനും പങ്കെടുക്കും. ചേംബർ ഓഫ് കൊമേ‍ഴ്സ് തൃശ്ശൂരും കൈരളി ടി. വി.യും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

മികച്ച യുവ വനിതാ സംരംഭകർക്കുള്ളതാണ് കൈരളി പീപ്പിൾ ജ്വാലാ അവാർഡ്. ജനകീയനാമനിർദ്ദേശത്തിലൂടെ സമാഹരിച്ച എൻട്രികളിൽനിന്ന് ജി. വിജയരാഘവനും ലക്ഷ്മി മേനോനും ഉൾപ്പെട്ട സമിതിയാണ് ജേതാക്കളെ നിശ്ചയിക്കുന്നത്. ചടങ്ങിൽ വച്ചായിരിക്കും അവാർഡ് പ്രഖ്യാപിക്കുന്നത്. ചേംബർ ഓഫ് കൊമേ‍ഴ്സ് തൃശ്ശൂരിന്റെ ബിസിനസ് എക്സലൻസ് അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും.

മന്ത്രി മൊയ്ദീൻ ഉദ്ഘാടനം ചെയ്യും. കൈരളി ചെയർമാൻ കൂടിയായ പദ്മശ്രീ ഭരത് മമ്മൂട്ടി അധ്യക്ഷനായിരിക്കും. ചേംബർ ഓഫ് കോമേ‍ഴ്സ് തൃശ്ശൂർ ഡയറക്ടർ ടി. എസ്. പട്ടാഭിരാമൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ജോൺ ബ്രിട്ടാസ് ആമുഖ പ്രഭാഷണം നിർവ്വഹിക്കും. മേയർ അജിത ജയരാജൻ, സി. എ. സലിം, ജി. വിജയരാഘവൻ, അഡ്വ. സി. കെ. കരുണാകരൻ, ടി. ആർ. അജയൻ, അഡ്വ. എം. എം. മോനായി, ലക്ഷ്മി മേനോൻ എന്നിവരും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here