സഹതടവുകാരന്‍റെ മകന്‍റെ ചികിത്സക്കായി പണം പിരിച്ച് വിയ്യൂര്‍ ജയിലിലെ തടവുകാര്‍

സഹതടവുകാരന്‍റെ മകന്‍റെ ചികിത്സക്കായി പണം പിരിച്ച് വിയ്യൂര്‍ ജയിലിലെ തടവുകാര്‍. ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പിരിച്ച് നല്‍കിയത്. തുക കൈമാറലും ജയിലില്‍ വിളയിച്ച കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനവും മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.

പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീപര്യന്തം ശിക്ഷയുഭവിക്കുന്ന ഇടുക്കി ചെറുതോണി സ്വദേശി തോമസിന്റെ മകന് ചികിത്സയ്ക്കായി വലിയ തുക വേണ്ടിവരും.

നിര്‍ധന കുടുംബമായ ഇവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞാണ് ശസ്ത്രക്രിയക്കായി സഹതടവുകാര്‍ പണം പിരിച്ചത്. ദിവസക്കൂലിയായ 55 രൂപ കൂട്ടി വെച്ചാണ് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ ഇവര്‍ തോമസിന് കൈമാറിയത്. ജയില്‍ ദിനാഘോഷ പരിപാടികളുടെ സമാപന ചടങ്ങില്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍ തുക തോമസിന് കൈമാറി.

അറുപത് സെന്റിലധികം സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത്.‌ ജയിലുകളിലെ തരിശു നിലത്ത് വിത്തുല്‍പ്പാദിപ്പിക്കുന്നതിനും വിളവിറക്കുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പച്ചക്കറി, ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് പിന്നാലെയാണ് വിയ്യൂരില്‍ നെല്‍കൃഷി കൂടി വിജയകരമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here