വൈറ്റിലയില്‍ ഗതാഗതകുരുക്കിന് പരിഹാരമായി മേല്‍പ്പാലം; നിര്‍മ്മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

എറണാകുളം: വൈറ്റിലയില്‍ ഗതാഗതകുരുക്കിന് പരിഹാരമായി മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മേല്‍പ്പാല നിര്‍മ്മാണോദ്ഘാടനം നാളെ നിര്‍വ്വഹിക്കും. 200 കോടി ബജറ്റിലാണ് പുതിയ മേല്‍പ്പാല നിര്‍മ്മാണം.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ബന്ധിപ്പിക്കുന്ന കേരളത്തിലെ പ്രധാന ദേശീയപാതയിലെ തിരക്കേറിയ ജംഗ്ഷനാണ് വൈറ്റില. ഇവിടുത്തെ ഗതാഗതകുരുക്കിന് പരിഹാരമായി മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഇടതുപക്ഷ സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയുടെ നിര്‍മ്മാണത്തിന് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നിര്‍വ്വഹിക്കും.

മേല്‍പ്പാലം നിര്‍മ്മിക്കാനുളള കേന്ദ്രാനുമതിക്കായി വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി മന്ത്രി ജി സുധാകരന്‍ പറഞ്ഞു. എറണാകുളത്ത് നിന്ന് തന്നെയാണ് എതിര്‍പ്പുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ പാതയിലെ മേല്‍പ്പാലങ്ങള്‍ കേന്ദ്രഫണ്ടുപയോഗിച്ചാണ് സാധാരണ നിര്‍മ്മിക്കുന്നത്. എന്നാല്‍ കേന്ദ്രം തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്. വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ക്കായി 200 കോടിയാണ് സംസ്ഥാന ബജറ്റില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതാഗതകുരുക്കിന് ശാശ്വതമായ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News