ദി യങ്ങ് കാറല്‍മാര്‍ക്‌സ്: തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജവും വഴിവിളക്കും; അന്തരാഷ്ട്ര ചലചിത്രമേളയില്‍ തരംഗമായി ചിത്രം

ലോകത്തെ എല്ലാ തൊഴിലാളി മുന്നേറ്റങ്ങള്‍ക്കും ഊര്‍ജവും വഴിവിളക്കുമായി മാറിയ കാറല്‍മാര്‍ക്‌സിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ദി യങ്ങ് കാറല്‍മാര്‍ക്‌സ് അന്തരാഷ്ട്ര ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. ലോകത്തിന്റെ ഗതിവിഗതി മാറ്റിയെഴുതിയ ആചാര്യന്റെ ജീവിതം കാണാന്‍ നിരവധി പ്രേക്ഷകരാണ് എത്തിയത്.

ലോകത്ത് ഇന്നോളം ഉണ്ടായ എല്ലാ സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും പ്രതിവിധി കണ്ടെത്തിയ കാറല്‍മാര്‍ക്‌സിന്റെ ജീവിതഗാഥ അടയാളപെടുത്തിയ ദി യങ്ങ് കാറല്‍ മാര്‍ക്‌സ് കേവലം ഒരു സിനിമ എന്നതിനപ്പുറം ഒരു ചരിത്രഅഖ്യായിക കൂടിയാണ് .

അസ്വമത്വത്തിന്റെ ഇരുളില്‍ കഴിഞ്ഞ മനുഷ്യന് സ്ഥിതി സമത്വത്തിന്റെ വെളിച്ചത്തിലേക്കുളള പാത അകലെയല്ലെന്ന് കാട്ടികൊടുത്ത കാറല്‍മാര്‍ക്‌സും ,ഫെഡറ്ിക്ക് എംഗല്‍സിന്റെയും ത്രസിപ്പിക്കുന്ന ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യ വിമോചന പ്രത്യയശാസ്ത്രത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിയ ആത്മകഥാനുഗായിയായ സിനിമ കാണാന്‍ വലിയ പ്രേക്ഷക ബാഹുല്യമാണ് ഉണ്ടായത്.

ലോകം ഇന്നോളം ദര്‍ശിച്ച മഹത്വരമായ പ്രത്യയശാസ്ത്രത്തിന്റെ രചനാവേളയില്‍ കാറല്‍ മാര്‍ക്‌സിനും കുടുംബത്തിനും നേരിടേണ്ടി വന്ന തിക്താനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് സിനിമ.സമ്പന്നതയുടെ മട്ടുപ്പാവില്‍ നിന്ന് പരാധീനതകളുടെ പടുകുഴിയിലേക്ക് ഇറങ്ങി വന്ന ജെന്നിയുടെ പൊളളുന്ന പ്രണയതാപത്തിന്റെ കഥകൂടിയാണ് ദി യങ്ങ് കാറാല്‍ മാര്‍ക്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here